Sunday, October 7, 2018

Ninte lokam

ലോകത്ത് മറ്റൊരാൾക്കും
അറിയാത്ത
ഒരേയൊരു ലോകം
നിൻറെ ലോകമാണ്.
നീ മാത്രം അറിയുന്ന
നിൻറെ ചിന്തകളും
നീ മാത്രം അറിയുന്ന
നിൻറെ വികാരങ്ങളും
എല്ലാം വാഴുന്ന
നിൻറെ ലോകം .
നീ മാത്രം അനുഭവിക്കുന്ന സ്വാതന്ത്ര്യം.
മറ്റൊരാൾക്കും നിഷേധിക്കാൻ പറ്റാത്ത സ്വാതന്ത്ര്യം
അതാണ് നിൻറെ ലോകം.
മറ്റൊരാൾക്കും അറിയാൻ പറ്റാത്ത
ആ ലോകം
മറ്റുള്ളവർക്ക് കൂടി പരിചിതമാണ്
എന്ന ധാരണയാണ്
പലപ്പോഴും നിൻറെ സ്വാതന്ത്ര്യത്തിനുമുമ്പിൽ
വിലങ്ങായി നിൽക്കുന്നത്.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...