Tuesday, October 2, 2018

ഒരേ സ്നേഹം.

ഒരാളുടെ
മനസ്സിൽ
മറ്റൊരാളോട്
സ്നേഹം
പിറക്കുന്നു .
എനിട്ട്
ആ വളർന്ന സ്നേഹത്തിൽ
നിന്നും ഒരു തണ്ട്
ആ മറ്റൊരാളിലേക്ക്
പറിച്ചു നടുന്നു,
അങ്ങിനെ
ഒരേ സ്നേഹം
പിറന്ന സ്നേഹമായും
പറിച്ചു നടപ്പെട്ട
സ്നേഹമായും
രണ്ടാളിൽ വളരുന്നു.
ചിലർ
അത്
വളരാൻ
അവസരം കൊടുക്കാതെ
വെട്ടിമാറ്റുന്നു.
ചിലർ
അതു നടാതെ
തണ്ടായി
സൂക്ഷിക്കുന്നു
വലിച്ചെറിയാതെ.
കുറച്ച് പേർ
അതിനെ വളരാൻ അനുവദിക്കുന്നു.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...