Wednesday, October 3, 2018

ഏറ്റവും വലിയ പോസിറ്റിവിറ്റി.

ഞാൻ ഇപ്പോൾ
ജീവിക്കുന്നു എന്നതാണ്
ഒരു മനുഷ്യൻ അനുഭവിക്കുന്ന
ഏറ്റവും വലിയ പോസിറ്റിവിറ്റി.
ആ വലിയ പോസിറ്റിവിറ്റിക്കിടയിലെ
നിസ്സാരമായ ചില
നെഗറ്റിവിറ്റികളാണ്
പലരിലും കാണുന്ന
സ്വഭാവ ദൂഷ്യങ്ങളും മറ്റും.
ഓരോ മനുഷ്യരെ കാണുമ്പോഴും
ഇപ്പോൾ ജീവിക്കുന്നു എന്ന
പോസിറ്റിവിറ്റിയെ മാത്രം കാണുക.
ഏറ്റവും വലിയ അത്ഭുതമായി 
അവരെ കാണുക.
ഏതെങ്കിലും ചില
നെഗറ്റിവിറ്റിയുടെ പേരിൽ
അവരെ
കുറ്റപ്പെടുത്തുകയോ
അനാദരിക്കുകയോ ചെയ്യരുത്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...