Thursday, October 4, 2018

നീ

ഞാനറിയുന്ന നീയും
നീ അറിയുന്ന നീയും
അവരറിയുന്ന നീയും
ഒന്നല്ല.
എല്ലാം വ്യത്യസ്തരാണ്.
ഓരോ സാമൂഹിക
സംഗമത്തിലും
തികച്ചും വ്യത്യസ്തങ്ങളായ
നിന്നെ തിരിച്ചറിയാൻ
നിനക്കു കഴിയണം.
നിന്നെക്കുറിച്ച് അവർ പറയുന്നത്
പലതും നീ അറിയുന്ന നിന്നെ കുറിച്ച്അല്ല
എന്ന ഉത്തമ ബോധ്യം ഉണ്ടാവണം.
അവിടെനിന്ന് നിന്നെയും നീ അറിയുന്ന നിന്നേയും
അവരുടെ കുറ്റപ്പെടുത്തലുമായി
ബന്ധപ്പെടുത്തരുത്.
പക്ഷേ ഓരോ
നിന്നിൽ നിന്നും
നീ അറിയുന്നു നിന്നെ
വളരാൻ ഉള്ള
ഊർജ്ജം കണ്ടെത്തുകയും വേണം.
ഓരോ നിന്നിൽ നിന്നും
പാഠങ്ങൾ പഠിക്കുകയും വേണം.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...