Wednesday, October 10, 2018

ഹോറർ മൂവി.

നിൻ്റെ തലച്ചോറിൽ
അരങ്ങേറുന്ന
ഹോറർ ചലചിത്രങ്ങളാണ്
ഓരോ വൈകാരിക
സംഘർഷവും.
അതിൽ നിന്നും
പുതിയ ചിന്തകൾ
മിനഞ്ഞെടുക്കാതെ
അരങ്ങേറുന്ന
ചലചിത്രം
ഒന്ന് നിരീക്ഷിക്കുക.
പണം കൊടുത്ത്
തിയ്യേറ്ററിൽ പോയി
നീ കണ്ട
ചലചിത്രങ്ങളേക്കാൾ
അസ്വാദ്യകരമായിരിക്കും
അവ.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...