Sunday, October 7, 2018

ജയത്തിലേക്കുള്ള വഴി.

അന്ന് എൻ്റെ
ജീവിതത്തിലെ
നിർണ്ണായകമായ
ഒരു പരീക്ഷ എഴുതുന്ന
ദിവസം ആയിരുന്നു.
ഗ്രൂപ്പായി ഞങ്ങൾ
ഒരുപാട് പേർ ഒരുമിച്ചിരുന്ന്
പഠിച്ച്
പരീക്ഷക്ക് തയ്യാറായി.
എന്നിട്ട് രണ്ടു ട്രെയിന് യാത്ര ചെയ്തുവേണം വേണം
പരീക്ഷ എഴുതാൻ പോവാൻ.
എനിക്ക് ചെറിയ പനിയുണ്ടായിരുന്നു
ചെറിയ ക്ഷീണവുമുണ്ടായിരുന്നു.
കൂടെ കൂട്ടുകാരുമായി
ചെറിയൊരു പടലപ്പിണക്കവും.
വാതോരാതെ സംസാരിക്കുന്ന
എന്നെ ആ പിണക്കം
നിശബ്ദനാക്കി.
പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു
രണ്ട് ദിവസത്തെ യാത്രയിൽ
മറ്റാരോടും മിണ്ടാതെ
പിണക്കം സൃഷ്ടിച്ച
വിഷമം വകവെക്കാതെ
ഏറ്റവും കൂടുതൽ
പരീക്ഷയ്ക്ക് വേണ്ട
തയ്യാറെടുപ്പുകൾ നടത്തിയ
മണിക്കൂറുകൾ ആയിരുന്നു അത് .
ഇന്ന് ഞാൻ എൻറെ ജീവിതത്തിലേക്ക് തിരിച്ചു നോക്കുമ്പോൾ
അന്നത്തെ ആ പിണക്കവും
ഒറ്റപ്പെടുത്തലും ഒന്നുമില്ലായിരുന്നുവെങ്കിൽ
ആ പരീക്ഷ അന്ന്
ഞാൻ പാസാവില്ലായിരുന്നു
എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം
നമ്മുടെ നല്ലതിനുവേണ്ടി മാത്രമാണ്
എന്ന തിരിച്ചറിവ്
ഒരു സംഭവം
എനിക്ക് നൽകി.
അന്ന് ആ അക്കൂട്ടത്തിൽ
ഞാനും മറ്റൊരാളും മാത്രം
വിജയിച്ചപ്പോൾ
എന്നെ ഒറ്റപ്പെടുത്തിയവർക്കെല്ലാം
താൽക്കാലിക പരാജയം
ഏറ്റുവാങ്ങി.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...