Wednesday, October 10, 2018

മുന്നാളുകൾക്കിടയിലെ പ്രശ്നം.

മുന്നാളുകൾ
തമ്മിലുള്ള
ഒരു വൈകാരിക
സംഘർഷത്തിൽ
മൂന്നാളിലും
അരങ്ങേറുന്ന
ഓരോരോ
ചലച്ചിത്രങ്ങളുണ്ട്.
സ്വന്തം ചിന്തകളും
വികാരങ്ങളും
ഭാവനകളുെമൊക്കെയാവുന്ന
കലാകാരൻമാർ
തകർത്ത് അഭിനയിക്കുന്ന
ചലച്ചിത്രങ്ങൾ.
മുന്നും ഒരേ വിഷയത്തിലും
തലക്കെട്ടിലും
ആണെങ്കിലും
മുന്നും
പറയുന്നത് വിത്യസ്ത
കഥകൾ ആയിരിക്കും.
ആ വ്യത്യസ്തതകൾ
തിരിച്ചറിയാൻ കഴിയണം.
മുന്നാളും
മൂന്നു ചലച്ചിത്രവും
അതാതു ചലച്ചിത്രം
അരങ്ങേറുന്ന മസ്തിഷ്കം
ആവുന്ന തലച്ചോറിൽ
പോയി തന്നെ കാണണം.
അല്ലാതെ മറ്റുള്ളവരുടെ ചലച്ചിത്രം
സ്വന്തം തീയേറ്ററിൽ കാണാൻ
ശ്രമിച്ചാൽ അതും
സ്വന്തം ചലചിത്രം മാത്രമേ ആവുള്ളു.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...