Saturday, October 13, 2018

സ്നേഹം.

ധ്യാനം എന്ന വാഹനത്തിൽ
ചെറിയ ഭൂമിയുടെ പരിധി വിട്ടു
നക്ഷത്രങ്ങളിലേക്ക്
യാത്ര ചെയ്ത്
അവിടെനിന്നും നിൻറെ
ഭൂമിയെ അന്വേഷിച്ച്
കണ്ടെത്താൻ ശ്രമിക്കുന്ന
ഒരു ശ്രമമുണ്ട്
ആ ചെറിയ ഭൂമിയിലും
അതിലും വലിയ
ഒരാളെ തേടിയുള്ള
അന്വേഷണം ഉണ്ട്.
നിനക്ക് ഏറ്റവും പ്രിയപ്പെട്ട
ഒരാളെ തേടിയുള്ള അന്വേഷണം
അവരുടെ ജീവൻ
അനുഭവിച്ചറിയാനുള്ള വെമ്പലുണ്ട്.
നിൻറെ ആത്മാവ്
എങ്ങോട്ട് യാത്രയായാലും
അവിടെയൊക്കെ
നിൻറെ അന്വേഷണം
ആ ഒരാളെ കണ്ടെത്താൻ
വേണ്ടി മാത്രം ആയിരിക്കും.
കാരണം സ്നേഹം ഗുരുത്വാകർഷണത്തേക്കാൾ
ശക്തമായ
ഊർജ്ജമാണ്.
കരുത്താണ്.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...