Saturday, October 13, 2018

പഞ്ചേന്ദ്രിയങ്ങളുടെ പരിധി.

നിൻ്റെ പഞ്ചേന്ദ്രിയങ്ങളുടെ
പരിധിയിൽ നിന്നും
പ്രിയപ്പെട്ട ഒരാൾ
അപ്രത്യക്ഷമാകുമ്പോൾ
അതേ പരിധിയിൽ
അവരെ കണ്ടെത്താൻ വേണ്ടിയുള്ള
മനസ്സിലെ ഒരു അന്വേഷണം ഉണ്ട്.
നിന്നെപ്പോലെ
ശ്വസിക്കുന്ന ശ്വാസകോശവും
മിടിക്കുന്ന ഹൃദയവും
ചിന്തിക്കുന്ന മസ്തിഷ്കവും ഒക്കെയായി
നിൻറെ പഞ്ചേന്ദ്രിയങ്ങളുടെ പരിധിയിൽ
ഉള്ളപ്പോൾ എങ്ങനെയായിരുന്നോ
അതേപോലെ
പരിധിക്കപ്പുറത്ത്
അതേ ജീവനുമായി
ഇപ്പോഴുമവർ ജീവിക്കുന്നു.
ആ യാഥാർത്ഥ്യത്തെ തേടിയുള്ള
ഒരു അന്വേഷണമാണ്
പലപ്പോഴും ഇഷ്ടപ്പെട്ടവരെ അസ്വസ്ഥമാക്കുന്നത്.
അത്തരം സാഹചര്യങ്ങളിൽ
മനസ്സിനെ യുക്തമാക്കി
പൂർണ ശ്രദ്ധയോടെ
അവരുടെ നിലനിൽക്കുന്ന
ജീവനിൽ വിശ്വസിക്കുക.
എന്നിട്ട്
അവർ പഞ്ചേന്ദ്രിയങ്ങളുടെ പരിധിയിൽ ഉള്ളപ്പോഴും
ഇല്ലാത്തപ്പോഴും
അവരുടെ ജീവനെ നീ അറിഞ്ഞത്
നിൻറെ സ്വന്തം ജീവനിൽ ആണ് എന്ന്
മനസ്സിലാക്കുക.
എന്നിട്ട് നിൻറെ ആത്മാവിലേക്കു ശ്രദ്ധിച്ചു
ഇപ്പോഴും നിനക്കുള്ളിൽ ജീവിക്കുന്ന
അവരെ അനുഭവിച്ചറിയുക.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...