Tuesday, October 2, 2018

നിത്യവാസി.

പ്രിയപ്പെട്ടൊരാൾ
നിൻ്റെ
ഉപബോധ മനസ്സിലെ
നിത്യവാസിയാണ്.
ബോധപൂർവ്വം
മറക്കാൻ ശ്രമിച്ചാൽ
പോലും
അബോധാവസ്ഥയിൽ
പോലും
നിന്നിലേക്ക്
അവർ തിരിച്ചു വരും.
ഓർമ്മകളും
സ്വപ്നങ്ങളുമായി
വീണ്ടും വീണ്ടും
അവർ
പുനർജനിച്ചു കൊണ്ടിരിക്കും.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...