Sunday, October 7, 2018

നിന്നെ കാണാൻ .

നിൻറെ അകക്കണ്ണിലൂടെ
നിനക്കിഷ്ടപ്പെട്ട ഒരാളെ കാണുക.
നിൻറെ പ്രപഞ്ചം
നിറയെ
നിറഞു നിൽക്കുന്ന
ആ ഒരാളെ
കാണാം.
എന്നിട്ട്
ആ ഒരാളുടെ
അകങ്കണ്ണിലൂടെ
നിന്നെ നിരീക്ഷിക്കുക.
ചിലപ്പോൾ
അവരുടെ പ്രപഞ്ചത്തിൻ്റെ
ചെറിയ ഒരു
കോണിൽ പോലും
നിന്നെ കണ്ടില്ല.
ഇനി കണ്ടാൽ തന്നെ
അത് അവരുടെ
ജീവിതവഴികളിലൂടെ
സഞ്ചരിക്കുന്ന
ആയിരങ്ങളിൽ ഒരാളായി മാത്രമായിരിക്കും.
നിൻറെ വികാരങ്ങളും
ചിന്തകളും
നിന്നിൽ ഒരുക്കുന്ന കെണികൾ
തിരിച്ചറിയുക.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...