Wednesday, October 10, 2018

യുക്ത ചിന്ത.

വൈകാരികമായുള്ള
ചിന്തകൾ അപകടമാണ്.
അത് അസ്വസ്തയാണ്.
നിൻറെ നാഡീവ്യൂഹത്തിലെ
അഗ്നിപർവ്വത സ്ഫോടനമാണ്.
ഏറ്റവും വലിയ ഒരു പ്രതിസന്ധിയെക്കുറിച്ച്
ആണെങ്കിൽ പോലും
യുക്തമായി ചിന്തിക്കുക എന്നത്
സ്വസ്ഥതയാണ്.
നിന്നെ ചിന്തകളെ നിരീക്ഷിക്കുക
അവ നിന്നെ അസ്വസ്ഥമാക്കുന്നു വെങ്കിൽ
അത് വൈകാരികതയുടെ ഭാഷയാണ്.
എത്രയും പെട്ടെന്ന് അതിനു യുക്തമായ
മറുവശം കണ്ടെത്തേണ്ടതുണ്ട്.
കണ്ടെത്തിയില്ലെങ്കിൽ
പ്രശ്നത്തേക്കാൾ വലിയ പ്രശ്നമായി
നിൻറെ ചിന്തകളും
അതുണ്ടാക്കുന്ന
മാനസികസംഘർഷങ്ങളും മാറും.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...