Thursday, September 20, 2018

സാമൂഹിക ഗെയിം .my diary.khaleelshamras

ഒരു ടീമും എതിർ  ടീമിനുവേണ്ടി
ബോധപൂർവം ഗോളടിച്ചു കൊടുക്കില്ല.
അതുപോലെ ഒരു സാമൂഹിക കൂട്ടായ്മ
മറ്റൊരു സാമൂഹിക കൂട്ടായ്മയെ
കുറിച്ച് നല്ലത് പറയുമെന്ന് പ്രതീക്ഷിക്കരുത്.
സ്വന്തം കൂട്ടായ്മയെ പുകഴ്ത്തുക എന്നതും
മറ്റൊരു ചേരിയെ വിമർശിക്കുക എന്നതും
ഈ  സാമൂഹിക ഗെയിമിൻ്റെ ഭാഗമാണ്.
ആസ്വദിക്കാനുള്ളതാണ് അത്.
സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കാനുള്ളതും.
പക്ഷേ അതൊന്നും
നിൻറെ ജീവിതത്തിലേക്ക്
അസ്വസ്ഥതകൾ കൊണ്ടുവരാനുള്ള താവരുത്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...