Friday, September 21, 2018

ജീവിതത്തിന് അർത്ഥം കുറിക്കാൻ . khaleelshamras

ഓരോ വ്യക്തിയും
ജീവിതത്തിലേക്ക് കടന്നുവരുന്നത്
നിൻറെ ജീവിതത്തിന് ഉപകാരപ്പെടുന്ന
ഒരർത്ഥം കുറിക്കാനാണ്.
ഏതെങ്കിലും ഒരു മാറ്റത്തിന്
നിമിത്തം ആവാനാണ്.
വലിയ ഒരു അറിവ് സമ്മാനിക്കാനാണ്.
പലപ്പോഴും
അവരെക്കുറിച്ചുള്ള മുൻധാരണകളും
യാഥാർത്ഥ്യങ്ങളായി വിലയിരുത്തലുകളും
ഒക്കെയായി
അവരിൽ നിന്നും ലഭിക്കാനുള്ള
വിലപ്പെട്ട ഇത്തരം നിധികൾ
സ്വന്തമാക്കാൻ പലർക്കും
കഴിയാതെ പോകുന്നു.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...