Wednesday, September 5, 2018

ഉഷeച്ചച്ചിക്ക്.

ഉഷച്ചേച്ചീ.....
നിങ്ങൾ ശാന്തിയിലാണ്.
മരണമെന്ന
നിത്യ ശാന്തിയിൽ.
ഈ ഭൂമിയിൽ
നിങ്ങൾ മരിച്ചുവെന്ന്
നിങ്ങളെ അറിയുന്നവരാരും
വിശ്വസിക്കാൻ പോകുന്നില്ല.
കാരണം നിങ്ങളെ
കുറിച്ചോർക്കുമ്പോഴൊക്കെ
അവർക്കുള്ളിൽ
ജീവനോടെ
നിങ്ങൾ
ഉയർന്നുവരും.
നിങ്ങളോടൊപ്പം
ജീവിതമുഹൂർത്തങ്ങൾ
പങ്കിട്ടപ്പോൾ
അനുഭവിച്ച
അതേ കാഴ്ച്ചയും
സംസാരവും ഒക്കെയായി
നിങ്ങൾ വീണ്ടും വരും.
നിങ്ങളെ അറിയുന്ന
ഓരോ വ്യക്തിയും
മരിക്കുന്നതു വരെ
അവരിൽ
നിങ്ങൾ വീണ്ടും ജീവിക്കും.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...