Sunday, September 30, 2018

പുതുപുത്തൻ സമയം

ഈ ഭൂമിയിലെ
ഓരോ വ്യക്തിയും അനുഭവിക്കുന്ന
ഏറ്റവും പുതുപുത്തൻ
സമയമാണ് ഈ ഒരു നിമിഷം.
ഇപ്പോൾ നിലനിൽക്കുന്ന ഏറ്റവും വലിയ അത്ഭുതം.
പുതിയ തീരുമാനങ്ങൾ എടുക്കുക
തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുക.
തീരുമാനങ്ങൾ എങ്ങനെ സഞ്ചരിക്കുന്നു
എന്ന് നിരീക്ഷിക്കുക .
എല്ലാവരിലും നിന്നോടുള്ള ഗുണകാംക്ഷ മാത്രം കാണുക.
നിൻറെ ജീവിതം
വിജയകരം അല്ലെങ്കിൽ
അതിനു മറ്റുള്ളവരെ പിഴയ്ക്കാതിരിക്കുക .
ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക.
കാരണം മറ്റൊരാൾക്കും
നിന്നെ ഒന്നും ചെയ്യാനാവില്ല.
പക്ഷേ നിൻറെ
അലസതക്കും നീട്ടിവെയ്പ്പിനും
നിന്നെ തകർക്കാൻ കഴിയും.
നിൻറെ ജീവിതത്തിനു മുമ്പിലെ
ഭീകരരാണ് അവ.
വിജയം വേണമെങ്കിൽ
ആ ഭീകരരെ
പരാജയപ്പെടുത്തുക.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...