Monday, September 24, 2018

സ്വപ്നങ്ങൾ

നിൻറെ ഉപബോധമനസ്സിന്
ബോധം വരുന്ന ചില നിമിഷങ്ങളുണ്ട്.
അത് നീ സ്വപ്നം കാണുന്ന നിമിഷങ്ങളാണ്.
ഓട്ടോമാറ്റിക്കായി ചലിക്കുന്ന,
ശരിയും തെറ്റും 
വേർതിരിച്ചറിയാതെ
ചലിക്കുന്ന
ഉപബോധ മനസ്സ്
ബോധപൂർവ്വം
ചെയ്യുന്ന ചില ഓർമ്മപ്പെടുത്തലുകളാണ്
സ്വപ്നങ്ങൾ .
നിനക്ക് പോലുമറിയാത്ത
എന്നാൽ ജീവിതത്തിന്
വിലപ്പെട്ട ഒരു അർത്ഥവും വ്യാഖ്യാനവും
നിൽക്കുന്ന സന്ദേശങ്ങളാണ്
അവ നീയുമായി പങ്കുവെക്കുന്നത് .

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...