Saturday, September 22, 2018

മനുഷ്യനെന്ന ഗ്രഹം.

ഓരോ മനുഷ്യനും
അവനവൻറെ ജീവിതമാകുന്ന
ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച്
മരണത്തിലേക്ക്
കുതിക്കുന്ന ഗ്രഹങ്ങളാണ്.
ഒരാൾക്ക് മറ്റൊരാളുടെ
പ്രകാശം ആകാൻ കഴിയും.
പക്ഷേ മറ്റൊരാൾ ആവാൻ കഴിയില്ല.
സൂര്യൻ ഭൂമിയുടെ പ്രകാശം ആകാൻ കഴിയുന്നതുപോലെ.
സൂര്യൻ ഭൂമിയാകാൻ  ശ്രമിച്ചാൽ
അതി രണ്ടിൻേറയും
പതനത്തിൽ ആവും അവസാനിക്കുന്നത് .
അതുപോലെ മറ്റുള്ളവർ
അവർ രക്തബന്ധം ആണെങ്കിൽപോലും
ഇവരുടെ പ്രശ്നങ്ങൾ നിൻറെ പ്രശ്നങ്ങളല്ല.
പരിഹാരമെന്ന പ്രകാശം ആവുക
എന്നതിന്
പ്രശ്നമെന്ന ഭാരമാവുക
എന്ന് അർത്ഥമില്ല.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...