Sunday, September 30, 2018

ഒന്നിനോട് ഉള്ള സ്നേഹം മറ്റൊന്നിനോട് ശത്രുത

അനുഭവിച്ച് അറിയാത്ത
ഒന്നിനെയാണ്
പലപ്പോഴും നാം വിമർശിക്കുന്നത്.
ഒന്നിനോട് സ്നേഹം കാണിച്ച
അതേ മനസ്സ് പ്രതിപക്ഷത്ത് മറ്റൊന്നിനെ നിർത്തുക എന്നത് സ്വാഭാവികമാണ്.
അത് പ്രതിപക്ഷത്തിന്റെ സ്വഭാവദൂഷ്യം കൊണ്ടല്ല.
നീ ഇഷ്ടപ്പെട്ട ഒന്നിനോടുള്ള
ശക്തമായ ഇഷ്ടം കൊണ്ടാണ്.
പലപ്പോഴും പല ശത്രുതയും
ഈ ഒരു ഇഷ്ടത്തിന്റെ
പ്രതിഫലനമാണ്.
അതുകൊണ്ട് പലതിനെയും നിത്യേന
വിമർശിച്ചു കൊണ്ടിരിക്കുന്ന
വ്യക്തികളിൽ
അവർ വിമർശിച്ചുകൊണ്ട് ഇരിക്കുന്നതിനെ
പരിഹസിക്കാതെ
ഒന്നിനെ വിമർശിക്കാൻ പ്രേരിപ്പിച്ച
മറ്റൊന്നിനോടുള്ള സ്നേഹത്തെ
അനുഭവിച്ചറിയുക.
അതിനെ അഭിനന്ദിക്കുക.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...