Friday, September 14, 2018

മരണത്തിലേക്കുള്ള ക്യൂവിൽ.

എല്ലാവരും ക്യൂവിലാണ്
മരണത്തിലേക്കുള്ള ക്യൂവിൽ.
ചിലർ ആ ക്യൂവിൽ
പെട്ടെന്ന് മുന്നോട്ട്
കുതിക്കാനുള്ള
ആവേശത്തിലാണ്.
അശ്രദ്ധ എന്നാണ്
ആ ആവേശത്തിൻ്റെ പേര്.
അനാവശ്യ ഭക്ഷണങ്ങൾ കഴിച്ചും
ധൃതിയിൽ വാഹനമോടിച്ചും
വ്യായാമം ചെയ്യാതെയും
അശ്രദ്ധ എന്ന
ആവേശത്തോടെ
മരണത്തിലേക്കുള്ള ക്യൂവിൽ
മുന്നോട്ടു കുതിക്കുകയാണ്
പലരും.
താൽക്കാലികമായി അനുഭവിക്കുന്ന
സംതൃപ്തിയിൽ
താൻ കുതിക്കുന്നത്
മരണത്തിലേക്ക് ആണെന്ന സത്യം
അവർ മറക്കുന്നു.

മനസ്സ് തുറക്കുമ്പോൾ .

എല്ലാവർക്കും മുമ്പിൽ മനസ്സ് തുറക്കേണ്ട. ചിലപ്പോൾ അവരുടെ അഭിപ്രായങ്ങൾ ആവുന്ന മാലിന്യങ്ങൾ പുരണ്ട് നിൻറെ മനസ്സ് മലിനമായേക്കാം. ആരുടെ മുമ...