Thursday, August 16, 2018

പ്രകൃതി നൽകുന്ന പാഠം.my diary.khaleelshamras

പ്രകൃതി ശാന്തമാണ്.
ഒരു രാക്ഷസ അഴിഞ്ഞാട്ടം നടത്തി
ഒന്നൊങ്ങിയ അവസ്ഥ.
ഒരുപാട് മനുഷ്യരുടെ ജീവിതത്തിൻറെ
ലോകാവസാനം
കുറിച്ച്.
എന്തും എപ്പോഴും
ആർക്കും വരാം എന്ന
വലിയ പാഠം
മനുഷ്യരെ പഠിപ്പിച്ച്
പ്രകൃതിയുടെ വികൃതി കാണിക്കല്ലേ
എന്ന വലിയ മുന്നറിയിപ്പ്
ഓർമ്മകളുടെ താളുകളിൽ
തങ്കലിപികളിൽ
അനുഭവം കൊണ്ട്
എഴുതി
കൈവരിച്ച ശാന്തത .
കുന്നുകൾ വെട്ടിനികത്താനും
അവിടെ മണിമാളികകൾ
പണിയാനും മുതിരുമ്പോൾ
ഇനി മനുഷ്യർക്ക്
ഈ പാഠങ്ങളിലേക്ക്
ഒരുവട്ടം കൂടി വായന നടത്തി
ഉചിതമായ തീരുമാനങ്ങൾ എടുക്കാം.
അല്ലെങ്കിൽ ഏതെങ്കിലും ഒരു തലമുറയെ
വരാനിരിക്കുന്ന ദുരന്തങ്ങളുടെ  കഥാപാത്രങ്ങളാക്കാം.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...