Saturday, August 11, 2018

സ്നേഹത്തിന്റെ ഘടന.

ആത്മാർത്ഥമായി
ആരെയെങ്കിലും
സ്നേഹിച്ചിട്ടുണ്ടെങ്കിൽ
അതൊന്ന് നിരീക്ഷിക്കുക.
അവിടെ സ്നേഹത്തിന്റെ
ഘടന കണ്ടെത്താൻ
കഴിയും.
സ്നേഹത്തിന്റെ
ആഴം അളക്കാൻ
കഴിയുന്ന സ്കെയിൽ
കണ്ടെത്താൻ കഴിയും.
എന്നിട്ട്
നിലനിൽക്കുന്ന
ഓരോ ബന്ധത്തേയും
അതുെവെച്ച് അളക്കാൻ
കഴിയും .
ആ ഘടനയെ
മറ്റു പലതിലേക്കും
മാറ്റി പ്രതിഷ്ടിക്കാൻ കഴിയും.
സ്നേഹം കേവലം
ഒരു വികാരം മാത്രമല്ല
എന്നും
മറ്റുള്ളവരുടെ
ജീവനിലേക്കിറങ്ങി
അവരെ മനസ്സിലാക്കാനും
പരിഹാരമാവാനും
കഴിയുന്ന
മറ്റെന്തൊക്കെയോ ആണെന്ന്
മനസ്സിലാവും.
നല്ല നിന്നെ
ഈ പ്രപഞ്ചത്തിൽ
ആവിഷ്കരിക്കുന്ന
കലയാണ് സ്നേഹം.
പിശുക്കും
സ്വാർത്ഥതയും
ശത്രുതയും
എല്ലാം
വീണുടഞ്
നല്ലൊരു മനുഷ്യനായി
നീ പരിണമിക്കുന്ന
കല.
ജീവിതത്തിൽ
ഒരാളെയെങ്കിലും
ആത്മാർത്ഥമായി സ്നേഹിക്കുക.
എന്നിട്ട് സ്നേഹത്തിന്റെ
ഘടന കണ്ടെത്തുക.
ആ ഘടനയെ
മറ്റെല്ലാ ബന്ധങ്ങളിലും
ആവിഷ്കരിക്കുക.
അങ്ങിനെ
സ്നേഹമായി
ഈ പ്രപഞ്ചത്തിൽ
നിലനിൽക്കുക.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...