Thursday, August 16, 2018

പ്രണയം .

സമയം മുന്നോട്ടോ പിന്നോട്ടോ
ചലിക്കാത്ത
ഒരിടത്ത്
ഒരാളെ മാത്രം കണ്ടുകൊണ്ടിരിക്കാനും
ഒരാളുടെ ശബ്ദം മാത്രം കേട്ടു കൊണ്ടിരിക്കാനും
മറ്റെല്ലാത്തിൽ നിന്നും മാറി
ഒന്നിലേക്ക് മാത്രം ശ്രദ്ധിക്കാനുള്ള
മനുഷ്യൻറെ
അത്ഭുത സിദ്ധി
പ്രതിഫലിക്കുന്ന
ഒരു മാനസിക അനുഭവമാണ്
പ്രണയം.
ഏതൊരു പ്രവർത്തിയിലേക്ക്
ആ കഴിവ്
വ്യാപിപ്പിക്കാൻ കഴിയുന്നുവോ
അവിടെ വിജയം
നിശ്ചയമായും ഉണ്ടാവും.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...