Saturday, July 21, 2018

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും
കലാകാരൻമാരാണ്.
ജീവിതമെന്ന
കലാവിരുന്ന്
ഒരുക്കുന്ന
കലാകാരൻമാർ.
ഓരോ കലാകാരനും
ആഗ്രഹിക്കുന്ന
ഒന്നുണ്ട്.
തന്റെ
കലാ രൂപത്തിന്
ലഭിക്കേണ്ട
അഭിനന്ദനം.
എല്ലാവരുടേയും
ജീവിതത്തെ നോക്കി
അഭിനന്ദിക്കുക.
അതിലും
നല്ലൊരു സമ്മാനം
നിനക്കൊരാൾക്കും
നൽകാൻ കഴിയില്ല.

വിജയം.

അവരുടെ വിജയം ആഘോഷിക്കുക . സ്വന്തമായി കണ്ട് ആഘോഷിക്കുക . നല്ലൊരു മാനസികാവസ്ഥയുടെ അമൂല്യ നിധി സ്വന്തമാക്കിയതു പോലെയുണ്ടാവും അത്.