Sunday, July 15, 2018

ജീവിക്കുന്ന നീ.

ജീവിക്കുന്ന
നീ അനന്തമാണ്.
നിന്റെ
ചിന്തകൾക്ക്
ചെന്നെത്താൻ
കഴിയുന്നതിനും
അപ്പുറത്തേക്ക്
വ്യാപ്തിയുള്ള നീ.
ഈ ഭൂമിയും
നക്ഷത്രങ്ങളും
മറ്റെല്ലാതും
അതിനു മുമ്പിൽ
ചെറുതായി പോവുന്നു.
പക്ഷേ മരിച്ച
നീ വളരെ ചെറുതാണ്.
വലിയ പ്രപഞ്ചത്തിലെ
ചെറിയൊരു കണിക .
ജീവിക്കുന്ന നിന്നെ
ജീവനോടെ
അനന്തതയുടെ
വർണ്ണപകിട്ടോടെ
അർത്ഥവത്തായ
ജീവിതത്തിൽ
എടിച്ചു നിർത്തുക.
ജീവിക്കുന്ന നിന്നെ
ചെറുതായി കണ്ട്
മരിപ്പിക്കാതിരിക്കുക.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...