Wednesday, July 11, 2018

വിശ്വാസം വ്യത്യസ്ഥമാണ്.

ഓരോ മനുഷ്യന്റേയും
വിരലടയാളം
വ്യത്യസ്ഥമാണെന്നതു
പോലെ
വ്യത്യസ്ഥമാണ്
വിശ്വാസവും.
തന്റെ തലച്ചോറിൽ
വരക്കപ്പെട്ട
രേഖകളാണ്
വിശ്വാസം.
നിലനിൽക്കുന്ന
എതെങ്കിലും
വ്യവസ്ഥയുടെ
ഒരൊറ്റ അനുയായി
ആണെങ്കിൽ
പോലും
വിശ്വാസം വ്യത്യസ്ഥം തന്നെയായിരിക്കും.
കാരണം
ഓരോ വ്യക്തിയും
വരച്ച രേഖകൾ
വിഭിന്നമാണ്.
വിരലടയാളത്തിന്റെ
പേരിൽ
തർക്കിക്കാത്തതു പോലെ
വിശ്വാസത്തിന്റെ
കാര്യത്തിലും
തർക്കം ഒഴിവാക്കുന്നതാണ്
നല്ലത്.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.