Saturday, June 23, 2018

മൂല്യങ്ങൾ.my diary.khaleelshamras

മുല്യങ്ങൾ
ആദ്യം നിനക്കുള്ളിൽ
പ്രാബല്യത്തിൽ വരുത്തണം.
നല്ല സ്വയം സംസാരവും
ചിന്തകളുമാണ്
നല്ല മൂല്യങ്ങളുടെ
പ്രതിഫലനം.
എന്നിട്ട് ആ മൂല്യങ്ങൾ
നീയുമായി
ഇടപഴകുന്നവർ
അനുഭവിച്ചറിയണം.
അല്ലാതെ മൂല്യങ്ങളെക്കുറിച്ച്
സംസാരിക്കലല്ല
മൂല്യാധിഷ്ഠിത ജീവിതം.
അത് ജീവിച്ച് കാണിക്കലാണ്.

കരാർ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളോട് കരാർ ചെയ്യുക. നിങ്ങൾക്കിടയിലെ സ്നേഹത്തെ സാക്ഷിയാക്കി. തീർച്ചയായും ആ കരാർ പുർത്തീകരിക്കപ്പെട്ടിരിക്കും.