Friday, June 1, 2018

ബോധമെന്ന സൂക്ഷ്മാണു.khaleelshamras

ഏകകോശജീവി പോലുമല്ലാത്ത
ഒരു വൈറസിനു
ബഹുകോശ ജീവികളായ
മനുഷ്യനടക്കമുള്ള
ജീവികളുടെ
ജീവിതത്തിനു മുന്നിൽ
മാർഗ്ഗ തടസ്സമായി നിൽക്കാൻ
കഴിയുമെങ്കിൽ,
അതുപോലെ സൂക്ഷ്മമായ
നിൻറെ ബോധത്തെക്കുറിച്ച്
ചിന്തിക്കുക.
നിൻറെ  ജീവിതയാത്രയിൽ
ബോധത്തെ
ഫലപ്രദമായി
വിനിയോഗിച്ചാൽ
അതി സുന്ദരമായ ഒരു ജീവിതം
ഇവിടെ കാഴ്ചവക്കാൻ സാധ്യമാവും.
ബോധത്തെ ഫലപ്രദമായി വിനിയോഗിക്കാത്തതിന്റെ
ഫലമാണ് പലപ്പോഴും നീ
അനുഭവിക്കുന്ന ഓരോ അസ്വസ്ഥതകളും.

ജീവിത താളങ്ങൾ.my diary.khaleelshamras

ജീവിത താളങ്ങൾ പിഴക്കും തെറ്റും . സ്വാഭാവികമാണ്. തെറ്റിയ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കാനല്ല മറിച്ച് തിരിച്ച് വരാനുള്ളതാണ്. അതിനെ...