Thursday, April 26, 2018

പ്രിയപ്പെട്ടൊരാൾ മരിക്കുന്നില്ല.my diary.khaleelshanras

പ്രിയപ്പെട്ടൊരാൾ
മരിച്ചുവെന്ന് കേൾക്കുമ്പോൾ
നീ നിന്റെ
കാതു പൊത്തുക.
കാരണം
ആ നിമിഷം
ജീവനില്ലാത്ത
മരിച്ചു കിടക്കുന്ന
ചിത്രം നിന്നിൽ
തെളിയും
കാതു പൊത്തി
നിന്റെ മനസ്സിലേക്ക്
നോക്കുക.
പ്രിയപ്പെട്ടൊരാളെ
ജീവിച്ചിരിക്കുന്ന,
നൽകികൊണ്ടിരിക്കുന്ന
സ്നേഹത്തിന്റെ,
പറഞ്ഞ വാക്കുകളുടെ
ചിത്രങ്ങളും
ശബ്ദങ്ങളും
കാണുകയും
ശ്രവിക്കുകയും ചെയ്യുക.
അനുഭവിക്കുകയും
ചെയ്യുക.
അപ്പോൾ മനസ്സിലാവും
പ്രിയപ്പെട്ടവരാരും
മരിക്കുന്നില്ല
എന്ന സത്യം .
അവർ നിന്നോടൊപ്പം
നിന്റെ മരണത്തോടൊപ്പം
യാത്രയാവാൻ
കാത്തിരിക്കുകയാണ്
എന്ന സത്യം .

നിന്റെ പ്രവർത്തികൾ വിശകലനം ചെയ്യുക.MY DIARY.KHALEELSHAMRAS

ഓരോ നിമിഷവും നീ ചെയ്യുന്ന ഓരോ പ്രവർത്തിയും നിനക്ക് സംതൃപ്തിയാണോ വേദനയാണോ നൽകുന്നത് എന്ന് വിലയിരുത്തുക. വേദന നൽകിയ പ്രവർത്തികൾക്ക് ...