Wednesday, April 11, 2018

വിജയാഘോഷം.my diary.khaleelshamras

വിജയം
മറ്റുള്ളവർക്ക്
ആഘോഷിക്കാനുള്ള നിന്റെ ഉപഹാരമാണ്.
പക്ഷേ വിജയത്തിലേക്കുള്ള വഴി
പ്രയത്നിക്കുന്ന നിനക്ക്
ആസ്വദിക്കാനുള്ളതാണ്.
ആ പ്രയത്നത്തിനൊടുവിൽ
പരാജയം വന്നണഞാൽ
നിനക്ക് ഒന്നും നഷ്ടപ്പെടുന്നില്ല :.
നീ മൂലം മറ്റു കുറേപേർക്ക് ആഘോഷിക്കാനുള്ള
അവസരം മാത്രമാണ് നഷ്ടപ്പെടുന്നത്.
അതാണെങ്കിൽ
അവരറിയുന്നുമില്ല.
നീ പറഞ്ഞാലല്ലാതെ.

ചിന്തകളെന്ന ഊർജ്ജം.my diary.khaleelshamras

ഈ ഭൂമിയിലെ ഏറ്റവും ശക്തമായ ഊർജ്ജം നിന്റെ .ചിന്തകളാണ്. നിന്റെ ജീവന്റെ അനുഭൂതി നിന്റെ ചിന്തകളിലാണ്.