Monday, April 2, 2018

പ്രതികരണ സ്വാതന്ത്ര്യം .my diary.khaleelshamras

നിന്റെ ആന്തരികവും
ബാഹ്യവുമായ
ഏതെങ്കിലും ഒരു സാഹചര്യത്തിലേക്ക്
നിന്റെ ശ്രദ്ധ പതിയുന്നു.
എന്നിട്ട് അതിനോട്
സ്വയം സംസാരമായി
നിന്റെ ചിന്തകൾ പ്രതികരിക്കുന്നു.
ആ പ്രതികരണത്തിൽ നിന്നും
വികാരങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നു.
ആ വികാരങ്ങൾ നിൻറെ മാനസികാവസ്ഥ നിർണ്ണയിക്കുന്നു.
നല്ല മാനസികാവസ്ഥ
നിലനിർത്താൻ പാകത്തിൽ
എങ്ങിനെ വേണമെങ്കിലും
പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്.
അത് എപ്പോഴും
ഉപയോഗപ്പെടുത്തുക.


നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും മറ്റൊരാളുടെ അധികാരിയല്ല. പക്ഷെ പലപ്പോഴും ഞാൻ നിന്റെ അധികാരിയാണെന്ന ഭാവത്തിലാണ് പലരും പെരുമാറുന്നത്. കുടുംബ സാമൂഹിക ജീവിതത്...