Monday, April 23, 2018

നിന്റെ അധികാരി.my diary.kgaleelshamras

ഒരാളും
മറ്റൊരാളുടെ
അധികാരിയല്ല.
പക്ഷെ പലപ്പോഴും
ഞാൻ
നിന്റെ
അധികാരിയാണെന്ന
ഭാവത്തിലാണ്
പലരും
പെരുമാറുന്നത്.
കുടുംബ സാമൂഹിക
ജീവിതത്തിലുമൊക്കെ
ഈ അധികാര പ്രകടനം
നിലനിൽക്കുന്നുണ്ട്.
ഞാൻ മാത്രമാണ്
നിന്റെ അധികാരി
എന്ന വാശിയാണ്
ഓരോ അധികാരികൾക്കും.
പക്ഷെ ഈ അധികാര മൽസരം
മനസ്സമാധാനം
നഷ്ടപ്പെടുത്താനാണ്
എന്നതാണ് വസ്തുത.
പക്ഷെ ഏറ്റവും
വലിയ ഒരു സത്യം
ഈ ഭൂമിയിൽ
ആർക്കും മറ്റൊരാളുടെ
അധികാരിയാവാൻ
പറ്റില്ല എന്നതാണ്.
ഒരാൾക്ക് സ്വയം
അയാളുടെ
അധികാരം
ഏറ്റെടുക്കാനേ കഴിയൂ.
പക്ഷെ ആ അധികാരം
സ്വയം നഷ്ടപ്പെടുത്തുമ്പോളുള്ള
തോന്നലാണ്
മറ്റൊരാളാൽ
ഭരിക്കപ്പെടുന്നുവെന്ന തോന്നൽ.

വിജയം.

അവരുടെ വിജയം ആഘോഷിക്കുക . സ്വന്തമായി കണ്ട് ആഘോഷിക്കുക . നല്ലൊരു മാനസികാവസ്ഥയുടെ അമൂല്യ നിധി സ്വന്തമാക്കിയതു പോലെയുണ്ടാവും അത്.