Saturday, March 31, 2018

വ്യക്തിയുടെ ആദർശം.my diary.khaleelshamras

തെറി പറയലും
കുറ്റം പറയലും
ശത്രു കേന്ദ്രീകൃത
ചിന്തകളുമൊക്കെ
പല മനുഷ്യരുടേയും
ആദർശവും
മതവും
രാഷ്ട്രീയവുമൊക്കെയാണ് .
അതിനെ മാനിക്കുക.
അതവരുടെ
മാനസിക സംസ്കാരമാണ് .
പക്ഷെ അതിനെ നോർമലായി
കാണാത്ത നീ
അത്തരം
ആദർശങ്ങളിലേക്ക്
വഴുതി പോവുന്നുണ്ടോ
എന്ന് ശ്രദ്ധിക്കുക.
ഓരോ മനുഷ്യനും
അവനവനുള്ളിലെ
ആദർശത്തിന്റെ
പ്രചാരകരും
പ്രബോധകരുമാണ്.
ഓരോ വ്യക്തിയുടേയും
ആദർശം
അവനവനുള്ളിലെ
ചിന്തകളിലാണ്.
അതിന്
സാമൂഹികമായി
നിലനിക്കുന്ന
ഒരു ദർശനവുമായി
ബന്ധമുണ്ടാവണമെന്നില്ല.
ബന്ധപ്പെടുത്തുകയും
ചെയ്യരുത്.


പ്രശ്നങ്ങൾ .my diary.khaleelshamras

പൊതു വിഷയങ്ങളെ വ്യക്തിപരമായി എടുക്കാതിരിക്കുക. വ്യക്തിപരമായ പ്രശ്നങ്ങളെ പൊതുവൽക്കരിക്കാതിരിക്കുകയും ചെയ്യുക. അതുവഴി നിന്റെ സമാധാനം ന...