Saturday, March 31, 2018

വ്യക്തിയുടെ ആദർശം.my diary.khaleelshamras

തെറി പറയലും
കുറ്റം പറയലും
ശത്രു കേന്ദ്രീകൃത
ചിന്തകളുമൊക്കെ
പല മനുഷ്യരുടേയും
ആദർശവും
മതവും
രാഷ്ട്രീയവുമൊക്കെയാണ് .
അതിനെ മാനിക്കുക.
അതവരുടെ
മാനസിക സംസ്കാരമാണ് .
പക്ഷെ അതിനെ നോർമലായി
കാണാത്ത നീ
അത്തരം
ആദർശങ്ങളിലേക്ക്
വഴുതി പോവുന്നുണ്ടോ
എന്ന് ശ്രദ്ധിക്കുക.
ഓരോ മനുഷ്യനും
അവനവനുള്ളിലെ
ആദർശത്തിന്റെ
പ്രചാരകരും
പ്രബോധകരുമാണ്.
ഓരോ വ്യക്തിയുടേയും
ആദർശം
അവനവനുള്ളിലെ
ചിന്തകളിലാണ്.
അതിന്
സാമൂഹികമായി
നിലനിക്കുന്ന
ഒരു ദർശനവുമായി
ബന്ധമുണ്ടാവണമെന്നില്ല.
ബന്ധപ്പെടുത്തുകയും
ചെയ്യരുത്.


തെറി.my diary.khaleelshamras

ഒരു മനുഷ്യൻ
തെറി പറയുന്നത്
അവനിലെ
വൈകാരികത ഉണരുമ്പോഴാണ്.
ആ അവസരത്തിലെ
അവന്റെ മനസ്സ്
യുക്ത ചിന്താശേഷി
നഷ്ടപ്പെട്ട അവസ്ഥയിലാണ്.
ഒരിക്കലും
അതിനെ അവനെന്ന
മനുഷ്യനുമായി ബന്ധപ്പെടുത്തരുത്.
പക്ഷെ അവൻ നിന്നോട്
തെറി പറയണമെങ്കിൽ
അവനിലെ പൈകാരിക
മനസ്സിനെ
ഉണർത്താൻ
അവൻ നിന്നെ കാരണമാക്കി
എന്നാണ്.
അതും പരിശോധിക്കണം.


തമാശകൾ .my diary.khaleelshamras

ഓരോ വ്യക്തിയുടേയും
പ്രതികരണങ്ങളെ
സൂക്ഷ്മ പരിശോധനക്ക്
വിധേയമാക്കിയാൽ
മനസ്സിലാവും
അത് നിന്നെ
പൊട്ടിച്ചിരിപ്പിക്കാനാണ്
പറഞ്ഞതെന്ന് .
പക്ഷെ പലപ്പോഴും
അവർ പറഞ്ഞത്
നിന്നെ വേദനിപ്പിക്കാനാണ്
എന്ന് പലപ്പോഴായി
വ്യാഖ്യാനിച്ചു പോവുന്നു.
അവർ പറഞ്ഞതിലെ
തമാശകൾ കണ്ടെത്തുന്നതിലാണ്
നിന്റെ വിജയം.


അവനവന്റെ സംസ്കാരം .my diary.khaleelshamras

ഓരോ മനുഷ്യനും
അവനവന്റെ
സംസ്കാരം
കാണിക്കുന്നു.
മനുഷ്യ
പ്രതികരണത്തിന്റെ
പിറകിൽ
അവന്റെ സംസ്കാരത്തിന്റെ
പ്രതിഫലനമുണ്ട്.
നീയുമായി ബന്ധമില്ല.
അവർ പറഞ്ഞത്
നിന്നെ കുറിച്ചാണെങ്കിൽ പോലും.


പ്രതികരണം.my diary.khakeelshamras

നല്ല ആദർശങ്ങളെ
പോലും
വൈകാരികമായി
ഉപയോഗപ്പെടുത്തുമ്പോൾ
അത്
ചീത്ത പ്രതികരണങ്ങൾ
സൃഷ്ടിക്കാൻ കാരണമാവും.
അത് ആ
ആദർശത്തിന്റെ
സൃഷ്ടിയല്ല
മറിച്ച്
വൈകാരിക നിയന്ത്രണം
നഷ്ടപ്പെട്ട മനുഷ്യന്റെ
സൃഷ്ടിയാണ്.


Friday, March 30, 2018

പണവും സന്തോഷവും .my diary.khaleelshamras

കുറച്ച് പണം
ലഭിക്കുമ്പോൾ
സന്തോഷം സമ്മാനമായി
ലഭിക്കും.
പക്ഷെ അത്
കൂടി കൂടിവരും തോറും
സന്തോഷം കുറഞ്ഞുവരും.
അതു കുറയാതിരിക്കാൻ
ഒറ്റ വഴിയേ ഉള്ളൂ.
ഇല്ലാത്തവർക്ക്
പണം കൊടുക്കുക.
അവർക്കത് ലഭിക്കുമ്പോൾ
അനുഭവിക്കുന്ന
സന്തോഷത്തെ പകർത്തുക.


വന്തോഷവാനാവാൻ.my diary.khaleelshamras

സന്തോഷവാനാവണോ?
എങ്കിൽ
സന്തോഷവാനായ
നിന്റെ അവസ്ഥ
ഭാവനയിൽ കാണുക.
യാഥാർത്ഥ്യവും
ഭാവനയും
വേർതിരിച്ചെടുക്കാൻ
കഴിയാത്ത
മനസ്സ്
അതിനെ
നിന്റെ യഥാർത്ഥ്യമായി
വ്യാഖ്യാനിച്ചുകൊള്ളും.


അപരിചതനായ നീ.my diary.khaleelshamras

അവർ നിന്നെ
കുറിച്ച്
പറയുന്ന അഭിപ്രായം
അവരിലെ നിന്നെ കുറിച്ചാണ്.
നിനക്ക്
തികച്ചും
അപരിചതനായ നീ.
അന്യനായ നീ.
അതിനെ
നീയെന്ന യാഥാർത്ഥ്യവുമായി
ബന്ധപ്പെടുത്തി
സമയവും സമാധാനവും
നഷ്ടപ്പെടുത്താതിരിക്കുക.


കണ്ണിലൂടെ .my diary.khaleelshamras

ജീവനുള്ള
ആത്മാവിലേക്കുള്ള
കവാടമാണ്
കണ്ണ്.
അവരുടെ കണ്ണിലേക്ക്
നോക്കുക.
എന്നിട്ട്
അവരുടെ
ആത്മാവിലക്ക്,
മനസ്സിലേക്ക്
പ്രവേശിക്കുക.
അവരെ അവരായി
മനസ്സിലാക്കുക.
അല്ലാതെ നിന്റെ
സങ്കൽപ്പങ്ങളിലെ
നീയായിട്ടല്ല.


ശത്രു കേന്ദ്രീകൃതം.my diary.kgaleelshamras

പല മനുഷ്യരും
ഏതെങ്കിലും ഒരു
ശത്രുത കേന്ദ്രീകരിച്ച്
സ്വന്തം ജീവിതത്തെ
വഷളാക്കുകയാണ്.
വികൃതമാക്കുകയാണ്.
അത് രാഷ്ട്രീയമായിട്ടാവാം
മതമായിട്ടാവാം
അല്ലെങ്കിൽ
കുടുംബമായിട്ടാവാം.
ആ ശത്രുത
കേന്ദ്രീകരിച്ചുള്ള
വിശ്വാസവും
ചിന്തയും
വികാരവും
അഭിപ്രായങ്ങളുമാണ്
അവരിൽ
അരങ്ങേറികൊണ്ടിരിക്കുന്നത്.


Wednesday, March 28, 2018

മരണത്തിലേക്കുള്ള വഴി.my diary.khaleelshamras

മരണത്തിലേക്ക്
നീണ്ടു നിൽക്കുന്ന
മുന്നോട്ടുള്ള വഴി
നോക്കി പേടിച്ചിരിക്കാതെ.
മരിക്കാതെ
നിലനിൽക്കുന്ന
ഈ ഒരു സമയത്തിലെ
ജീവിതം ആസ്വദിക്കുക.
അറിവ് നേടിയും
സ്നേഹം കൈമാറിയും
ഈ ഒരു സമയം
ആസ്വദിക്കുക.


നീ യജമാനനല്ല.my diary.khaleelshamras

നീ ആരുടേയും
യജമാനനല്ല .
അടിമയുമല്ല.
നാട്ടിലും
വീട്ടിലും
ഉള്ള
ഒരാളുടേയോ
സംഘത്തിന്റേയോ
വൈകാരിക ഉത്തരവാദിത്വം
ഏറ്റെടുക്കേണ്ട
ബാധ്യത നിനക്കില്ല.
അവരെ സഹായിക്കുക.
അത് നിന്റെ
സമാധാനവും
ആത്മ ധൈര്യവും
കളഞ്ഞു കൊണ്ടാവരുത്.


ചെറിയ ചെറിയ മാറ്റങ്ങൾ.my diary.khaleelshamras

ചെറിയ ചെറിയ
നല്ല മാറ്റങ്ങൾക്ക്
തയ്യാറാവുക.
അവ വലിയ വലിയ
ഫലങ്ങൾ
നിന്റെ ജീവിത മരത്തിൽനിന്നും
ഉൽപ്പാദിപ്പിക്കും.


Tuesday, March 27, 2018

ഈ നിമിഷം എന്ന മഹാത്ഭുതം.my diary.khaleelshamras

ഈ നിമിഷം വരെ ജീവിച്ചു എന്നതല്ല
മറിച്ച് ഈ നിമിഷത്തിൽ ജീവിക്കുന്നു എന്നതാണ്
നിന്നെ ഒരൽഭുതമാക്കുന്നത്.
ഈ നിമിഷത്തിനു ശേഷം 
എത്ര നിമിഷങ്ങൾ ബാകബാക്കിനിൽക്കുന്നുന്നു
എന്നതും ഒരത്ഭുതമല്ല.
ഈ നിമിഷവും ആയി താരതമ്യപ്പെടുത്തുമ്പോൾ.
ഈ നിമിഷത്തിൽ ജീവിക്കുന്നു എന്ന
അത്ഭുതത്തിന്റെ ഭാഗമാവുക.


There stories.My diary.KHALEELSHAMRAS

Everybody is telling thereon stories
make it as a hobby to listen their stories patiently.
Never connect their stories with  yours.
But enjoy it.
Find inspiration from it.


യഥാർത്ഥ നീ.my diary.khaleelshamras

നിന്റെ  വാക്കിന്റെ
അടിസ്ഥാനത്തിൽ
മറ്റുള്ളവർ
നിന്നെ വിലയിരുത്തുന്നു.
ശരിയും തെറ്റുമായ
വ്യാഖ്യാനങ്ങൾ
നൽകുന്നു.
പക്ഷെ യഥാർത്ഥ
നീ
ആ വാക്ക് ഉൽഭവിച്ച
മനസ്സിലാണ്.
നീ മാത്രം
അറിയുന്ന സത്യം .


Monday, March 26, 2018

സമ്പാദ്യം.my diary.khaleelshamras

ജീവിതത്തെ
മരണശേഷവും
നിലനിൽക്കുന്ന
സാമ്പാദ്യങ്ങൾ
ശേഖരിക്കാൻ
ഉപയോഗപ്പെടുത്തുക.
നീ ആർജ്ജിക്കുന്ന
ഉപകാരപ്രദമായ അറിവും
പങ്കുവെക്കുന്ന
സ്നേഹവും
എല്ലാം
വിലപ്പെട്ട സമ്പാദ്യങ്ങളാണ്.


പക്വത . My diary.khaleelshamras

പക്വത എന്നാൽ
പ്രായം കുടി വരുമ്പോൾ
കൈവരിക്കുന്ന
ഒന്നല്ല.
മറിച്ച്
സ്വന്തം മനശ്ശാന്തി
നഷ്ടപ്പെടാതെ
ലക്ഷ്യത്തിൽ നിന്നും
വഴിപിഴക്കാതെ
സ്വന്തത്തെ
നഷ്ടപ്പെടുത്താതെ
ഏതൊരവസരത്തിലും
പിടിച്ചു നിൽക്കലാണ്
പക്വത.


ശ്രവണം.my diary.khaleelshamras

കാതുകൊണ്ട് കേൾക്കാം
പക്ഷെ ശ്രവിക്കണമെങ്കിൽ
കണ്ണും കാതും
ഹൃദയവും
ശ്രദ്ധയും
കേന്ദ്രീകരിക്കണം.


ശത്രുത . Mybdiary.khaleelshamras

ആരോടെങ്കിലും
ശത്രുത കാണിക്കുന്നതിന്
മുമ്പായി
ദയയോടെ
ഒന്നു നോക്കുക.
ഒരു നാൾ
മരണ ശയ്യയിൽ
നിസ്സഹായനായി
നിൽക്കുന്ന
അവസ്ഥ ഒന്ന്
ചിന്തിക്കുക.
എന്നിട്ട്
തീരുമാനിക്കുക.
ശത്രുത വേണോ വേണ്ടേ എന്ന് .


Sunday, March 25, 2018

Life game.my diary.khaleelshamras

Every second is a challenge.
Like a child is playing
his favourite game
You must get into the
life game.
And understand
each task of each second is a challenge to face
to gain the ultimate victory.


ഭക്തിയെന്നാൽ സമാധാനമാണ്.my diary.khaleelshanras

ഭക്തിയുടെ ഫലം സമാധാനമാണ്.
അത് ശാന്തതയാണ്.
നീതിയാണ്.
സ്നേഹവും കാരുണ്യവുമാണ്.
സ്വയം ഭക്തൻ എന്നു പറയുന്നതിന് മുമ്പ്
ഏതെങ്കിലും ഭക്തിപ്രസ്ഥാനത്തിന്റെ
ഭാഗം എന്നു പറയുന്നതിന് മുമ്പ്
സ്വയം ഉള്ളിലെ സമാധാനത്തെ
വിലയിരുത്തുക.


ഓരോ സുപ്രഭാതത്തിലും.my diary.khaleelshamras

അലസനായിട്ടല്ല
ഓരോ സുപ്രഭാതത്തിലും
എഴുന്നേൽകേണ്ടത്.
മറിച്ച് ജീവനോടെ
ജീവിതത്തിലേക്ക്
പ്രവേശിക്കാൻ
അവസരം ലഭിച്ച
ഭാഗ്യവാനായിട്ടാണ്.
ഈ പ്രപഞ്ചം
മുഴുവൻ
സമ്മാനമായി
ലഭിച്ച ഭാഗ്യവാനായിട്ട്.


Saturday, March 24, 2018

നിന്നെ കുറിച്ചുള്ള സങ്കൽപ്പം.my diary.khaleelshamras

നിനക്ക് നിന്നെ
കുറിച്ചുള്ള സങ്കൽപ്പവും
മറ്റുള്ളവർക്ക്
നിന്നെ കുറിച്ചുള്ള
സങ്കൽപ്പവും
തികച്ചും വ്യത്യസ്തങ്ങളാണ്.
അവ പരസ്പരം
മാറി പോവരുത് .


ഉത്തരവാദിത്വം.my diary.khaleelshamras

ഉത്തരവാദിത്വമാണ്
ആത്മധൈര്യം .
അതാണ്
സമയത്തെ
ഫലപ്രദമായി
വിനിയോഗിക്കുന്നതിലേക്ക്
നയിക്കുന്നതും.


ഹൃദയത്തിൽ ഇടം പിടിക്കാൻ .my diary.khaleelshamras

ഒരു മനുഷ്യന്റെ
ഹൃദയത്തിൽ
ഇടം പിടിക്കാൻ
ഏറ്റവും
എളുപ്പവഴി
അവന്റെ ശത്രുവായി
അവതരിക്കുക
എന്നതാണ്.
മനുഷ്യൻ
സ്വന്തം മിത്രത്തേക്കാൾ
കൂടുതൽ
ചിന്തിക്കുന്നത്
ശത്രുവിനെ കുറിച്ചാണ്.


ലോകം.my diary.khaleelshamras

ഓരോ മനുഷ്യനും
എങ്ങിനെയാണോ
ലോകത്തെ
നോക്കി കാണുന്നത്
അതാണ് അവരുടെ
സത്യം .
അതാണ്
അവരുടെ ലോകം.
ഓരോ
മനുഷ്യന്റേയും
ലോകവും സത്യവും
തികച്ചും
വ്യത്യസ്ഥമാണ്.


സന്തോഷിക്കാൻ.my diary.khaleelshamras

സന്തോഷിക്കാൻ ഫലം
കാത്തിരിക്കരുത്.
ഫലം എന്തായാലും
ലക്ഷ്യത്തിലേക്കുള്ള വഴിയിലെ
ഓരോ ചുവടുവെപ്പിലും
സന്തോഷങ്ങളുണ്ട്.
അവ ആസ്വദിക്കുക.


Friday, March 23, 2018

Emotional intelligence.my diary.khaleelshamras

Your intelligent quotient
Can bring a lot of certificates
in your shelf.
Only your emotional intelligence can make you a real Human being.


Valuing time.my diary.khaleelshamras

If you learn and love
In each moment of your life,
means
You are giving
meaning to your life.
Or valuing your life.


Sleep. My diary.khaleelshamras

You can recharge a robot with an electric wire.
You can recharge
A living human being
Only with plenty of sleep.
So never sacrifice your sleep.


Thursday, March 22, 2018

അവരുടെ അഭിപ്രായം.my diary.khaleelshamras

ഒരു വ്യക്തിയും
അവനവൻറെ ശരിയാണ്
അഭിപ്രായങ്ങളായി നിരത്തുന്നത്.
ഒരു പുഞ്ചിരിയോടെ
അവരുടെ ശരികളെ
വരവേൽക്കുക.
എന്നിട്ട് തർക്കിക്കാതെ
അതിനെ തലോടുക .
അറിവിന്റെ തലോടൽ.
എന്നിട്ട്
അതിലെ
സത്യവും അസത്യവും
വേർതിരിച്ചെടുക്കാൻ
പഠനം തുടരുക.


ഐക്യം.my diary.khakeelshamrad

ഒരു മനുഷ്യനും
ഒരിക്കലും
സമൂഹത്തിൽ
നിലനിൽക്കുന്ന
ഒറ്റ വ്യവസ്ഥയുടെ
ഭാഗമല്ല .
തികച്ചും
വ്യത്യസ്ഥമായ
പലതിനേറെയും
ഭാഗമായി
നിൽക്കുക
എന്നത്
മനുഷ്യ കുലത്തിന്റെ
സാമൂഹിക സൗന്ദര്യത്തിന്റെ
ഭാഗമാണ്.
അതാണ് ഐക്യം.


ബന്ധപ്പെടുത്തരുത്.my diary.khaleelshamras

ഒന്നിനേയും
നീയുമായി
ബന്ധപ്പെടുത്തരുത് .
സന്തോഷവും
അറിവും
ലഭിക്കാൻ
വേണ്ടി അല്ലാതെ .
ഏതെങ്കിലും
ഒരു സാമൂഹികപ്രശ്നം
നിന്നെ അസ്വസ്ഥനാക്കുന്നത്
അവയെ നീയുമായി ബന്ധപ്പെടുത്തുമ്പോൾ
മാത്രമാണ്.


ഓരോ മനുഷ്യനും .my diary.kgaleelshamras

പ്രസ്ഥാനങ്ങൾക്കും
സംഘടകൾക്കും
ജീവനില്ല.
ജീവനുള്ളത്
മനുഷ്യനാണ്.
അതും മരണം വരെ .
ഓരോ മനുഷ്യനും
ഓരോ പ്രസ്ഥാനവും
സംഘടനയുമാണ്.
ഓരോ മനുഷ്യനും
എത്രമാത്രം
വ്യത്യസ്ഥരാണോ
അതുപോലെ
വ്യത്യസ്ഥമായ സംഘടകൾ.


Wednesday, March 21, 2018

കപട സാമൂഹിക കാലാവസ്ഥ.my diary.khaleelshamras

ഒരു കപട
സാമൂഹിക
കാലാവസ്ഥ
സോഷ്യൽ മീഡിയകളിൽ
സൃഷ്ടിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ കാലങ്ങളിൽ
പോയ് മറഞ്ഞവയെ
അവയുടെ
വൈകാരിക
ശവങ്ങളെ
അവശേഷിപ്പിക്കുന്നുണ്ട്.
പലപ്പോഴും
യാഥാർത്ഥ്യവുമായി
അവക്ക് ഒരു
ബന്ധം പോലും ഉണ്ടാവില്ല.


നല്ല ഉറക്കം അടിത്തറ.my diary.khaleelshamras

നല്ല ഉറക്കമാണ്
നല്ല മാനസികാവസ്ഥകളുടെ
അടിത്തറ.
എതൊരു
ആഘോഷ വേളകളേയും
ധന്യമാക്കണമെങ്കിൽ
അതിന് മുമ്പേ
നല്ല ഉറക്കം ലഭിച്ചിരിക്കണം.
ഉറക്കം നഷ്ടപ്പെടുത്തി
അതിനായി
ഒരുങ്ങാതിരിക്കുക.
മറിച്ച് മതിയായി
ഉറങ്ങി ഒരുക്കുക.


നീ ആഗ്രഹിച്ച നിന്നിലേക്ക് .my diary.khaleelshamras

നിലവിലുള്ള
നിന്നിൽ നിന്നും
നീ ആഗ്രഹിച്ച
നിന്നിലേക്കുള്ള
യാത്ര എളുപ്പമാക്കുന്നത്
നീയെടുക്കുന്ന
ഉറച്ച തീരുമാനങ്ങളാണ്.
ആ തീരുമാനങ്ങളിലേക്ക്
ചെറുതായൊന്നു
പതറിയാലും
തിരിച്ചു വരലുമാണ്.


Tuesday, March 20, 2018

ശത്രു വാഴുന്ന മനസ്സ് .my diary.khaleelshamras

പല മനുഷ്യരുടേയും
ഉള്ളിൽ
ആരോടോ
എന്തിനോടോ
ഉള്ള
ഒരു ശത്രുത
വാഴുന്നുണ്ട്.
അവരുടെ
ചിന്തകളും
വിചാരങ്ങളും
വികാരങ്ങളും
അതിൽ കേന്ദ്രീകരിച്ച്
മുന്നോട്ടുപോവുകയാണ്
അല്ലെങ്കിൽ
അതിൽ തൂങ്ങി സ്വയം
ആത്മഹത്യ ചെയ്യുകയാണ്,വലിയ പ്രശ്നത്തെ ചെറുതാക്കാൻ.my diary.khaleelshamras

വലിയ പ്രശ്നങ്ങളെ
ചെറുതാക്കാൻ
ഏറ്റവും എളുപ്പ വഴി
ഏതെങ്കിലും
ഒരു ചെറിയ പ്രശ്നത്തെ
വലുതാക്കി
മുന്നിൽ കൊണ്ടു
വെക്കുക .
എന്നിട്ട്
അതിലേക്ക്
ചർച്ചകൾ കൊണ്ടുവരിക.
യുക്ത ചിന്താശേഷി
നഷ്ടപ്പെടുത്തി
മനുഷ്യരിലെ
വൈകാരികതകളിൽ
തളച്ചിടുക.

ഉപയോഗ വസ്തു.my diary.khaleelshamras

രാഷ്ട്രീയ പ്രസ്ഥാനങ്ങൾ
വ്യക്തികളുടെ
ഉപയോഗ വസ്തുക്കൾ
മാത്രമാണ്.
അത് നേതാവിനായാലും
അണികൾക്കായാലും.
ഏതു നിമിഷവും
മാറ്റാവുന്ന,
മാറ്റാവുന്ന വസ്തു.


വർണ്ണശഭളമായ സ്നേഹ ബന്ധം.my diary.khaleelshamras

ബന്ധങ്ങൾ
വർണ്ണശഭളമാവണമെങ്കിൽ
അവിടെ
നിർഭയത്വം വേണം.
പരസ്പരം
പേടിച്ച് നടക്കുന്ന
ദമ്പതികൾക്കും
ജീവനക്കാർക്കും
മറ്റു സാമുഹിക
ബന്ധങ്ങൾക്കിടയിലും
പരസ്പരം
തർക്കിച്ചും
കലഹിച്ചും
നിൽക്കുന്ന
അവസ്ഥയിൽ
സ്നേഹം പ്രതീക്ഷിക്കരുത്.


Monday, March 19, 2018

ശ്രോദ്ധാക്കളെ അറിയുക.my diary.khaleelshamras

തന്നെ ഇഷ്ടപ്പെടുന്ന,
തന്നെ ശ്രവിക്കുന്ന
സ്വന്തം ശ്രോദ്ധാക്കൾക്ക്
മുമ്പിൽ ചെന്ന്
അവർക്ക് ഇഷ്ടമില്ലാത്തത്
വിളിച്ച് കൂവി
അവരെ അവഹേളിക്കണമെങ്കിൽ
രണ്ടിലൊന്ന്
ഉറപ്പാണ്
ഒന്നുകിൽ
അവരെ അറിഞ്ഞിട്ടില്ല.
അല്ലെങ്കിൽ
അവരെ വെറുക്കുന്ന
മറ്റൊരു സംഘത്തോട്
വിധേയത്വം ഉണ്ട്.


ഭയത്തോടുള്ള വിധേയത്വം .my diary.khaleelshamras

പലരും
എന്തിനേയോ
ഭയപ്പെടുന്നു.
ആ ഭയത്തോട്
വിധേയത്വം കാണിക്കുന്നു.
ആ വിധേയത്വം
താൻ ഇഷ്ടപ്പെടുന്നതിനെ
പോലും
വിമർശിക്കുന്നതിലേക്ക്
അവരെ നയിക്കുന്നു.
ചിലർക്ക്
ആ ഭയം
ജീവിത പങ്കാളിയോടായിരിക്കും
മറ്റു ചിലർക്ക്
എതിർ പക്ഷത്തോടായിരിക്കും.


നാശം.my diary.khaleelshamras

ഒരാൾ മറ്റൊരാളെയോ
ഒരു സംഘം
മറ്റൊരു സംഘത്തേയോ
നശിപ്പിക്കുന്നില്ല.
എല്ലാവരും
സ്വയം നശിക്കുകയാണ്.
അല്ലെങ്കിൽ നശിപ്പിക്കുകയാണ്.


പരിണാമം .my diary.khaleelshamras

കാലങ്ങളായി കുരങ്ങ്
മനുഷ്യനായി പരിണമിച്ചതല്ല .
ഓരോ ദിവസവും
പല പല പ്രാവശ്യങ്ങളിലായി
മനുഷ്യൻ കുരങ്ങായി
പരിവർത്തനം ചെയ്യുന്നുണ്ട്.
മനുഷ്യൻ
തന്റെ യുക്ത ചിന്താശേഷിയെ
നഷ്ടപ്പെടുത്തി
വൈകാരികമായി
പ്രതികരിക്കുമ്പോഴൊക്കെ
കുരങ്ങായി
പരിണമിക്കുകയാണ്.
തർക്കങ്ങളായും മറ്റും
കുരങ്ങ്
നല്ല വാക്കെന്ന ധാരണയിൽ
മറ്റുള്ളവർക്ക് മുമ്പിൽ
സമർപ്പിക്കുന്നത്
തന്റെ മനസ്സിന്റെ
വിസർജ്യ വസ്തുക്കളാണ്.
ചുറ്റും മനുഷ്യരായി
വിലസുന്ന പലരും
ഇത്തരം കുരങ്ങൻമാരാണ്.


കുടുംബ പ്രശ്നങ്ങൾ .my diary.khaleelshamras

സമൂഹത്തെ
കണ്ടില്ലെന്നു
നടിക്കാം.
തിരിഞ്ഞു നിക്കാം.
പക്ഷെ കുടുംബം
അങ്ങിനെയല്ല.
മരണത്തിനല്ലാതെ
അതിൽ നിന്നും
അടർത്തിമാറ്റാൻ കഴിയില്ല.
കുടുംബ പ്രശ്നങ്ങളെ
ഫലപ്രദമായി
കൈകാര്യം ചെയ്യാൻ
പരിശീലിക്കുന്നതിലാണ്
ഒരു വ്യക്തിയുടെ വിജയം.
ആ വിജയവുമായി
സമൂഹത്തിലേക്കിറങ്ങിയാൽ
ഒരു സാമൂഹിക പ്രശ്നവും
ഒരു പ്രതിസന്ധിയേ ആവില്ല.


Sunday, March 18, 2018

അവരുടെ വികാരവിചാരങ്ങളെ അറിയുക.my diary.kgaleelshamras

നിനക്കു മുമ്പിലുള്ള ഒരു മനുഷ്യനും യന്ത്രമനുഷ്യൻ  അല്ല .
നിന്നെ പോലെ
വികാരവിചാരങ്ങളുമുള്ള
മനുഷ്യരാണ്.
അവരുടെ വികാരവിചാരങ്ങളെ
നിന്റെ വാക്കുകൾ എങ്ങിനെ
സ്വാധീനിക്കുന്നു എന്നറിയാതെ
അവരോട് സംസാരിക്കാൻ
നിനക്ക് അവകാശമില്ല .


അതിഥികൾ.my diary.khaleelshamras

നിന്റെ ജീവിതരംഗങ്ങൾ
നിരീക്ഷിക്കാനും
ശ്രവിക്കാനും
അനുഭവിക്കാനും വരുന്ന
അതിഥികളാണ്
ഓരോ വ്യക്തിയും.
അവരുടെ വിലപ്പെട്ട സമയം
നീയുമായി പങ്കുവെക്കുമ്പോൾ
ഒരിക്കലും
അത് അവരെ
വേദനിപ്പിച്ചത് ആവരുത്.


സമാധാനം കണ്ടെത്താനായി സാമൂഹിക ബന്ധങ്ങൾ. My diary.khaleelshamras

പരസ്പരം തർക്കിച്ചു
തീർക്കാനുള്ളതല്ല
സാമൂഹിക ബന്ധങ്ങൾ.
അത് ദാമ്പത്യം ആയാലും
രാഷ്ട്രീയമായാലും
മതമായാലും ശരി.
എല്ലാ സാമൂഹിക
ബന്ധങ്ങളും
സമാധാനം കണ്ടെത്താൻ
വേണ്ടി മാത്രമാണ്.
തർക്കങ്ങൾ സമാധാനത്തിന്റെ
വിപരീതവുമാണ്.


Saturday, March 17, 2018

ജീവിത ചലചിത്രം.my diary.jhaleelshamras

ഓരോ വ്യക്തിയും
അവനവന്റെ
ജീവിത ചലചിത്രം
സമയമാവുന്ന
വെള്ളിത്തരയിൽ
അവതരിപ്പിക്കുകയാണ്.
ആശയവിനിമയം
അത് കാണാനായി
എടുക്കുന്ന
ടിക്കറ്റാണ്.
ഒരിക്കലും
കാണി അഭിനേതാവോ
അവരുടെ
ചലചിത്രത്തിന്റെ
സംവിധായകനോ അല്ല .


അവരുടെ കഥ.my diary.khaleelshamras

അവരുടെ കഥ
ശ്രവിക്കുക .
പൂർണ്ണ താൽപര്യത്തോടെ.
നീയുമായി
നല്ലതിനു വേണ്ടിയല്ലാതെ
ബന്ധപ്പെടുത്താതെയുമിരിക്കുക.


നിന്നെയല്ല മറിച്ച് വിഷയമാണ് അവതരിപ്പിക്കുന്നത്.my diary.khaleelshamras

നിന്നെയല്ല
അവതരിപ്പിക്കുന്നത്.
മറിച്ച്
അവതരിപ്പിക്കുന്നത്
വിഷയത്തെയാണ്.
വിഷയം
നീയായി
നിന്റെ ജീവനായി
അവർക്ക് മുമ്പിൽ
അവതരിപ്പിക്കണം.
ഒരു സ്വാധീനമായി
അവരിലേക്ക്
അത് പടർന്നു വ്യാപിക്കണം.


Friday, March 16, 2018

ഭ്രാന്താലയമല്ല നിന്റെ ശരീരം.my diary.khaleelshamras

നീറി പുകയുന്ന
ചിന്തകളുടേയും
വികാരങ്ങളുടേയും
മനസ്സിനെ
കെട്ടിയിട്ട
ഭ്രാന്താലയമായി
നിന്റെ ശരീരത്തെ
മാറ്റാതിരിക്കുക.


മനുഷ്യകുലത്തിന്റെ വളർച്ച.my diary.khaleelshamras

ചിന്താ വിപ്ളവം
പിന്നെ കാർഷിക വിപ്ളവം
അതിന് ശേഷം
ശാസ്ത്രീയ വിപ്ളവം.
അങ്ങിനെ
മനുഷ്യൻ
വളർന്നുകൊണ്ടേയിരിക്കുകയാണ്.
മനുഷ്യ കുലത്തിന്റെ
ഈ വളർച്ചയുടെ
അത്യുന്നതിയിൽ
നിൽക്കുന്ന
ഈ ഒരു
സമയത്തിൽ
ആ കുലത്തിന്റെ
ഭാഗമായ
നിന്റെ ഭാഗം
ഭംഗിയായി നിർവ്വഹിക്കുക.


ചിന്താശേഷി.my diary.khaleelshamras

മനുഷ്യൻ
തന്റെ ചിന്താശേഷി
തിരിച്ചറിഞതാണ്
അവനിൽ
പരിവർത്തനങ്ങൾ
സൃഷ്ടിച്ചത്.
ആ ചിന്താശേഷിയെ
ഫലപ്രദമായി
വിനിയോഗിക്കാൻ
പഠിക്കുക.
അവയെ ദുരുപയോഗം
ചെയ്യാതിരിക്കാൻ
ശ്രദ്ധിക്കുക.


Thursday, March 15, 2018

ഉപയോഗ വസ്തു .my diary.khaleelshamras

ഓരോ വ്യക്തിയും
നിന്നെ വിളിക്കുന്നു
അവർക്കെന്തെങ്കിലും
ഒന്ന് നിന്നിൽ
നിന്നും സഥലമാക്കാൻ .
ഒരിക്കലും
നിന്നെ വിലപ്പെട്ട
സമയവും സമാധാനവും
നഷ്ടപ്പെടുത്തി കൊണ്ടാവരുത്
അവരുടെ
ആഗ്രഹ സഫലീകരണത്തിന്റെ
ഉപയോഗവസ്തുവായി മാറാൻ.


കുറ്റപ്പെടുത്തുന്ന മനുഷ്യൻ.my diary.khaleelshamras

ഏറ്റവും കുറ്റം ചെയ്യുന്ന
മനുഷ്യൻ
മറ്റുള്ളവരെ ഏറ്റവും
കൂടുതൽ
കുറ്റപ്പെടുത്തുന്നവനാണ്.


ദയ മാത്രം മറക്കുന്ന മനുഷ്യൻ.my diary.khaleelshamras

പാവം മനുഷ്യരാണ്
തന്റെ മരണത്തിലേക്ക്
ഓരോ നിമിഷവും
ഓരോ ചുവടുവെയ്പ്പ്
എടുത്തു വെക്കുന്ന
പാവം മനുഷ്യർ.
നിന്നിൽ നിന്നും
ദയ മാത്രം
ആഗ്രഹിക്കുന്ന മനുഷ്യർ.
അവർക്കു മുന്നിൽ
കരുണയും ദയയുമായി
നീ അവതരിക്കുക.
അവർ ദേഷ്യപ്പെട്ടാൽ പോലും.


Wednesday, March 14, 2018

നൻമ മാത്രം. My diary.khaleelshamras

ഈ ഒരു
നിമിഷത്തിൽ
നല്ലതേ ചെയ്യൂ
ചിന്തിക്കൂ
എന്ന് മാത്രം
തീരുമാനിച്ചാൽ
മാത്രം മതി
മനുഷ്യ ജീവിതം
നന്നാവാൻ.
തന്റെ ഏതൊരു
ജീവിത സാഹചര്യത്തിലും
ആ നന്മ മാത്രം
പ്രകടിപ്പിക്കുമെന്ന്
ഉറച്ച് തീരുമാനിക്കുക.


അതിവേഗ യാത്ര.my diary.khaleelshamras

ജീവിതത്തിനും
മരണത്തിനും
ഇടയിലെ
അതിവേഗ യാത്രയിലെ
കുശലം പറച്ചിൽ
മാത്രമാണ്
നമുക്കിടയിലെ
സംസാരം.
പരസ്പരം
ദയയും
കരുണയും
സ്നേഹവും
മാത്രം വേണ്ട
സംസാരം .
ആ സംസാരം
മാത്രമാണ്
നമ്മെ ശാന്തി തീരത്തേക്
അടുപ്പിക്കുകയുള്ളു.


മാറിമറിയുന്ന .my diary.khaleelshamras

എല്ലാ സാഹചര്യവും
മാറി മറിയും.
നീയും മാറി മറിയും
നീ ഉദ്ദേശിച്ച നിന്നെ
വളർത്തിയെടുക്കാൻ
മറ്റൊരു സാഹചര്യത്തിനായി കാത്തിരിക്കാതിരിക്കുക.
ആ കാത്തിരിപ്പ്
അവസാനിക്കുന്നത്
നിന്റെ മരണത്തിലായിരിക്കും.


നല്ല ശീലങ്ങൾ.my diary.khaleelshamrad

നല്ല ശീലങ്ങൾ
നിന്റെ ജീവിതത്തിന്റെ
വസന്തമാണ്.
ജീവന്റെ
ആഘോഷമാണ്.
അത് സ്വസ്ഥതയാണ്.
നല്ല ശീലങ്ങളിൽ നിന്നുമുള്ള
വ്യതിചലനം
ഇതെല്ലാം
നഷ്ടപ്പെടുത്തും.
അതുകൊണ്ട്
നീയായി വളർത്തിയെടുത്ത
നല്ല ശീലങ്ങളിൽ
പതറാതെ
പിടിച്ചു നിൽക്കുക.


Tuesday, March 13, 2018

മാതൃകകളും അറിവും.my diary.khaleelshamras

മാതൃകകളും
അറിവും
എപ്പോഴും
നിനക്ക് മുന്നിലുണ്ട് .
പൂർണ്ണ സ്വാതന്ത്ര്യത്തോടെ
ഒരു സമ്മർദ്ദവും ഇല്ലാതെ
അവ എടുത്ത്
ഉപയോഗിക്കുക.


മാലിന്യങ്ങൾ.dr khaleelshamras

നിന്നിലെ ഉന്നലെകളിലെ
വൈകാരിക മാലിന്യങ്ങൾ
നിക്ഷേപിക്കാനുള്ള
ഇടമല്ല
ഈ ഒരു സമയം .
ഇത്
ഒരു ദുർഗന്ധവുമില്ലാത്ത
ഏറ്റവും
നല്ല നിമിഷമാണ്
ഈ സമയം.


ബോധപൂർവ്വം ഫയലുകൾ.my diary.khaleelshamras

നിന്റെ ബോധമനസ്സിന്
പ്രവർത്തിക്കാൻ
ബോധപൂർവം
ഫയലുകൾ സമർപ്പിക്കുക .
സ്വയം സമർപ്പിച്ചില്ലെങ്കിൽ
തികച്ചും
അനാവശ്യ ഫയലുകൾ
പ്രവൃത്തി പഥത്തിലേക്ക്
വന്നണയും.


Monday, March 12, 2018

താൽപര്യക്കുറവ്.my diary.khaleelshamrad

സമയക്കുറവല്ല
മറിച്ച് താത്പര്യക്കുറവാണ് ഉള്ളത്.
സമയമില്ല എന്ന്
പരാതിപ്പെടുന്നുവെങ്കിൽ
അത് അർത്ഥമാക്കുന്നത്
വിഷയത്തിൽ ശക്തമായ
ഉൾപ്രേരണയും ആവേശവും
ഉണ്ടായിട്ടില്ല
എന്നാണ്.


ആദ്യ പരാജയങ്ങൾ . My diary.khaleelshamras

ആദ്യ പരാജയങ്ങൾക്കനുസരിച്ച്
നിന്റെ ഭാവിയെ വിധിക്കാതിരിക്കുക.
പ്രവചിക്കാതിരിക്കുക.
നിശ്ചയദാർഢ്യത്തോടെയുള്ള
തയ്യാറെടുപ്പുകളും
ശക്തമായ ഉൾപ്രേരണയും
നിലനിൽക്കുന്നിടത്തോളം
ഏതൊരു പരാജയവും
വലിയൊരു വിജയത്തിലേക്കുള്ള
ചുവടുവെപ്പ് മാത്രമാണ്.


നീയും സമൂഹവും.my diary.khaleelshamras

നിന്റെ മരണം
മനുഷ്യ സമൂഹത്തിന്റെ
മരണമല്ല.
നിന്റെ നഷ്ടം
സമൂഹത്തിന്റെ നഷ്ടവുമല്ല.
നിന്റെ ലക്ഷ്യം
സമൂഹത്തിന്റെ
ലക്ഷ്യമല്ല.
സമൂഹത്തിനും
മീതെ അജയ്യനായി
നീയെന്ന വ്യക്തി
ഈ പ്രപപഞ്ചത്തിൽ
ജീവനോടെ
നിലനിൽക്കുന്നു.
അതുകൊണ്ട് സമൂഹത്തിന്റെ
കോമ്പസിനനുസരിച്ച്
നിന്റെ ജീവിതത്തിന്റെ
ദിശ തിരിക്കാതെ
നിന്റെ ജീവിതം സാഫല്യത്തിനായി
നിശ്ചയിക്കപ്പെട്ട
ലക്ഷ്യങ്ങൾ ക്കനുസരിച്ച് സഞ്ചരിക്കുക.
ശരിയായ ദിശയിൽ.


Sunday, March 11, 2018

ചോദ്യം മാറ്റി എഴുതുന്നത് പോലെ.my diary.khaleelshamras

ചോദ്യപേപ്പറിലെ
ചോദ്യങ്ങൾ
പരീക്ഷയെഴുതുന്നവന്
മാറ്റാൻ കഴിയില്ല.
ചോദ്യങ്ങൾക്ക്
ശരിയുത്തരങ്ങൾ
കുറിക്കാൻ
മാത്രമേ
കഴിയൂ.
അല്ലെങ്കിൽ
തെറ്റായ ഉത്തരങ്ങൾ .
അതുപോലെ
ജീവിതമാവുന്ന
പരീക്ഷയിൽ
നിന്റെ സാഹചര്യങ്ങളെ
കുറ്റപ്പെടുത്തുന്നത്
ചോദ്യപേപ്പറിലെ
ചോദ്യങ്ങളെ
മാറ്റിയെഴുതാൻ
ശ്രമിക്കുന്നത് പോലെയാണ്.


നിന്റെ ജീവിത കാലാവസ്ഥ.my diary.khaleelshamras

ഇeപ്പാൾ നീ
അനുഭവിക്കുന്ന
മാനസികാവസ്ഥയാണ്
നിന്റെ
ജീവിതത്തിന്റെ
കാലാവസ്ഥ .
ബോധപൂർവ്വം
ആ കാലാവസ്ഥ
സൃഷ്ടിക്കാൻ നിനക്ക്
കഴിയും.
നല്ല ഒരൊറ്റവരി
സ്വയം സംസാരം മാത്രം മതി
ആ കാലാവസ്ഥ
മാറ്റിയെടുക്കാൻ .


സ്വർണ്ണത്തിൽ നിന്നും.my diary.khaleelshamras

സ്വർണ്ണത്തിൽ നിന്നും
കരിങ്കട്ടകളല്ല
മറിച്ച് മറ്റു
ലോഹങ്ങളിൽ നിന്നും
സ്വർണ്ണമാണ്
രൂപപ്പെടുത്തേണ്ടത്.
അതുപോലെ
നിന്റെ
ഭൂത കാലത്തിൽ
നിന്നും
ഏറ്റവും സന്തോഷകരവും
സംതൃപ്തകരവുമായ
വർത്തമാനകാലം
രൂപപ്പെടുത്തുക .
തിരിച്ച്
ഭൂതകാലത്തിലെ
ചീത്ത ഓർമകൾ നിറച്ച്
ഈ വർത്തമാനകാലത്തെ
അശുദ്ധമാക്കരുത്.


വലിയ നിനക്ക് മുമ്പിലെ ചെറിയ സമൂഹം.my diary.khaleelshamras

സമ്പൂർണ്ണ ആത്മവിശ്വാസത്തോടെ
ആത്മധൈര്യത്തോടെ
ആത്മബോധത്തോടെ
സമൂഹത്തിലേക്ക്
ഇറങ്ങിച്ചെല്ലുക.
ആകാശം മുട്ടി നിൽക്കുന്ന
നിനക്കു മുമ്പിൽ
സൂക്ഷ്മ കൂട്ടായ്മയായി
നിലനിൽക്കുന്ന
നിന്നെ കാണുക.


Saturday, March 10, 2018

Rules for talking.KHALEELSHANRAS

First you decide
what you are going to talk.
Then decide why you are going to talk.
Think about the emotional responses
Creating in you and the listener.
If everything is perfect
then you talk.
If you find any imperfection
then be silent.


Life is not a pressure cooker.MY DIARY.KHALEELSHANRAS

Doesn't matter
whether you are cooking
positive or negative food.
Your life is not a pressure cooker.
Don't have too much
motivation and compelling
to do anything.
Life is freedom
And calmness.


Internal rehearsal of your response.khaleelshamras

You must rehearse
internally
before submitting
your response
externally.
A response
without rehearsal
Becomes
Unemotional bomb blast
which can harm yourself and others.
But a response with internal rehearsal becomes a logic one.


സമ്പത്ത് .my diary.khaleelshamras

നിനക്കെത്ര
കടം ഉണ്ട്?
എത്ര നീ
നാളെകൾക്കായി
മാറ്റിവെക്കുന്നു?
എത്ര ചിലവഴിക്കുന്നു?
നിന്റെ സമ്പത്ത്
എത്രമാത്രം
സന്തോഷം നൽകുന്നു?
ഓരോന്നും
വിലയിരുത്തുക.
എന്നിട്ട് ഉചിതമായ
തീരുമാനങ്ങളിലെത്തുക?


നിന്റെ സമയം 'my diary.khaleelshamras

നിനക്ക് ലഭിക്കുന്ന
സമയം
എന്തിനായി
ഉപയോഗിക്കപ്പെടുന്നുവെന്നത്
നിരീക്ഷിക്കുക.
തികച്ചും
അർത്ഥ സമ്പന്നവും
മൂല്യവും ഉള്ള
കാര്യങ്ങൾക്കുവേണ്ടിയാണോ ഉപയോഗിക്കപ്പെടുന്നത്
വിലയിരുത്തുക.
ആരോടൊപ്പം
ചെലവഴിക്കുന്നുവെന്നത്
അറിയുക.


മൊത്തത്തിലേക്ക് നോക്കാതെ.my diary.khaleelshamras

മൊത്തം സമൂഹത്തിലേക്ക് നോക്കാതെ
ഓരോ വ്യക്തിയിലേക്കും
ശ്രദ്ധിക്കുക.
മൊത്തം സമയത്തിലേക്ക്
നോക്കാതെ
വിലപ്പെട്ട ഈ ഒരു
നിമിഷത്തിലേക്ക്
ശ്രദ്ധിക്കുക.


Friday, March 9, 2018

മനുഷ്യ മനസ്സുകൾക്കിടയിലെ ദൂരം.myvdiary.khaleelshamras

നക്ഷത്രങ്ങൾ
തമ്മിലുള്ള
അകലത്തേക്കാൾ
ദൂരം രണ്ട്
മനുഷ്യ മനസ്സുകൾ
തമ്മിലുണ്ട്.
ഒരിക്കലും കൂട്ടിമുട്ടാത്ത
അത്രത്തോളം ദൂരം.
ഇത്ര അകൽച്ച
ഉണ്ടായിട്ടും
പലപ്പോഴും
മറ്റു മനുഷ്യരുടെ
പ്രതികരണങ്ങളുടെ
പേരിൽ നിന്റെ
സമാധാനത്തെ
നീ അടിയറവു വെക്കുന്നു.


മനുഷ്യനെന്ന ഗ്രഹം.

ഓരോ മനുഷ്യനും അവനവൻറെ ജീവിതമാകുന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് മരണത്തിലേക്ക് കുതിക്കുന്ന ഗ്രഹങ്ങളാണ്. ഒരാൾക്ക് മറ്റൊരാളുടെ പ്രകാശം ആകാൻ...