ദീർഘായുസ്സിന് നൽകേണ്ട അർത്ഥം.my diary.khaleelshamras

നീ മരണത്തെ
ഓട്ടിയകറ്റാൻ ആഗ്രഹിക്കുന്നു.
ദീർഘായുസ്സോടെ
ഈ ഭൂമിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു.
പക്ഷേ
നിനക്കു ലഭിച്ചുകൊണ്ടിരിക്കുന്ന
ആയുസ്സിനെ
തികച്ചും
അർഥപൂർണവും
സംതൃപ്തകരവുമായ
ഒരു ജീവിതം നയിക്കാൻ
എങ്ങിനെ പാകപ്പെടുത്തണം എന്നുമാത്രം
നീ തീരുമാനിച്ചിട്ടില്ല .
ഈ ഭൂമിയിൽ
ദീർഘായുസ്സ്
ആഗ്രഹിക്കുന്നതോടൊപ്പം
ആ ആയുസ്സിനെ
തികച്ചും അർത്ഥ സമ്പൂർണമായ
ഒരു ജീവിതം
നയിക്കാനായി പദ്ധതി
തയ്യാറാക്കുക.


Popular Posts