നീയായി അവർ.my diary.khaleelshamras

നീ അറിയുന്നതെല്ലാം
നിന്റെ ജീവന്റെ ഭാഗമാണ്.
നീ കാണുന്നത് അവരെയല്ല
മറിച്ച് അവരെക്കുറിച്ച്
നിന്റെ തലച്ചോറിൽ
നീയായി വരക്കപ്പെട്ട
ചിത്രമാണ്.
നിനക്ക്
നിന്നെയല്ലാതെ മറ്റൊരാളെ
കാണാനോ കേൾക്കാനോ
അനുഭവിക്കാനോ
കഴിയില്ല.
അവരെ നീ അറിയുന്ന
നിമിഷം
അവർ നീയായി
മാറിയിരിക്കും.


Popular Posts