നീയെന്ന കേന്ദ്രം.my diary.khaleelshamras

കണ്ണാടിക്കു മുമ്പിൽ കണ്ട നീ
ഒരു കേന്ദ്രം മാത്രമാണ്.
പ്രപഞ്ചത്തിന്റെ അനന്തതയോളം
എന്റെ ചിന്തകൾക്ക് ചെന്നെത്താൻ കഴിയുന്നിടത്തോളം
അല്ലെങ്കിൽ അതിനും അപ്പുറത്തേക്ക്
വ്യാപിച്ചുകിടക്കുന്ന
നീ എന്ന ഒരു ബോധം
ഈ ഭൂമിയെന്ന
ചെറിയ ഗ്രഹത്തിൽ
നില നിൽക്കുന്നു എന്നതിന്റെ തെളിവ്.
അതുമാത്രമാണ് നിന്റെ ശരീരം.


Popular Posts