കുട്ടികളോടുള്ള സ്നേഹം .my diary.khaleelshamras

കുട്ടികളുടെ അടിസ്ഥാന
ആവശ്യം
കളികളാണ്.
പഠനം
അവരുടെ
അടിസ്ഥാന
ആവശ്യമാണെന്നതിനെ
കുറിച്ച്
അവർക്ക് ബോധ്യമില്ല.
രക്ഷിതാക്കൾക്കേ
ആ ബോധം ഉള്ളൂ.
ലോകത്തിൽ
നിങ്ങൾക്ക് വിലപ്പെട്ട
ഒരുപാട് സമ്മാനങ്ങൾ
നേടി തെരുന്ന
കളിയാണ്
പഠനമെന്ന്
അവർക്ക് ബോധ്യപ്പെടുത്തികൊടുക്കാൻ
രക്ഷിതാക്കൾക്ക്
കഴിഞ്ഞാൽ
ഒരു പക്ഷെ
കളികളെ സ്നേഹിക്കുന്ന
കുട്ടികൾക്ക്
അത് മനസ്സിലാവും.
പക്ഷെ അത്
മനസ്സിലാക്കി
കൊടുക്കാനുള്ള
ക്ഷമപോലും
മിക്ക രക്ഷിതാക്കളും
കാണിക്കുന്നില്ല.
എന്നുമാത്രമല്ല
അവരുടെ
അടിസ്ഥാന ആവശ്യമായ
കളികളെ
ശത്രുപക്ഷത്ത് നിർത്തുകയും
ചെയ്യുന്നു.


Popular Posts