Monday, January 29, 2018

ഐക്യം. My diary.khaleelshamras

പരസ്പരം സ്നേഹിക്കാനുള്ള
തീരുമാനമാണ് ഐക്യം.
ഉള്ളിലെ സ്നേഹത്തെ
പരസ്പരം കൈമാറി
സാമൂഹിക സമാധാനമായി
പരിവർത്തനം ചെയ്യാനുള്ള
സൂത്രവിദ്യയാണ്
ഐക്യം.
പക്ഷേ ഐക്യത്തിനു പിറകിൽ
നന്മനിറഞ്ഞ ലക്ഷ്യങ്ങൾ മാത്രമേ
ഉണ്ടാവാൻ പാടുള്ളൂ.
ആ ലക്ഷ്യം ഒരിക്കലും
മറ്റൊന്നിനോടുള്ള
വിദ്വേഷം കൊണ്ടോ
പേടികൊണ്ടോ അവരുത്.
അല്ലെങ്കിൽ മറ്റാരെയെങ്കിലും
സുഖിപ്പിക്കാൻ വേണ്ടിയും ആവരുത്.
അങ്ങനെയാകുമ്പോൾ
ഐക്യം നിൽക്കുന്ന സുഖം
അനുഭവിക്കാൻ കഴിയാതെ പോകും.


മനസ്സ് തുറക്കുമ്പോൾ .

എല്ലാവർക്കും മുമ്പിൽ മനസ്സ് തുറക്കേണ്ട. ചിലപ്പോൾ അവരുടെ അഭിപ്രായങ്ങൾ ആവുന്ന മാലിന്യങ്ങൾ പുരണ്ട് നിൻറെ മനസ്സ് മലിനമായേക്കാം. ആരുടെ മുമ...