Wednesday, September 19, 2018

ഈ ഒരു നിമിഷം.

ഈ ഒരു നിമിഷം
നീ ജീവനോടെ ഉള്ള നിമിഷം
സന്തോഷിക്കാനും
സ്നേഹം കൈമാറിനും
അറിവ് നേടാനും
മാത്രമുള്ളതാണ്.
അതിനു വിരുദ്ധമായ
ഒരു ജീവിതമാണ് നീ
ആഗ്രഹിക്കുന്നത്
എങ്കിൽ
അതിനു മരണത്തിന്
അപ്പുറത്തേക്ക്
ഒരുസമയം നിർണയിച്ചു നൽകുക.
നീ ജീവനോടെയുള്ള ഒരു നിമിഷത്തെ
തികച്ചും പോസിറ്റീവായ ഒരു ജീവിതം
കാഴ്ച്ചവെക്കാൻ മാത്രം ഉപയോഗപ്പെടുത്തുക.

അത്ഭുത അവസ്ഥ.

പ്രപഞ്ചത്തിലെ
ഏറ്റവും
വലിയ അത്ഭുതം
നിൻറെ ജീവൻ തന്നെയാണ് .
ഓരോ നിമിഷവും
ആ അത്ഭുത അവസ്ഥ
തിരിച്ചറിഞ്ഞു ജീവിക്കുക.

ദേഷ്യം.my diary.khaleelshamras

ഏതൊരു മനുഷ്യനോടും
ദേഷ്യം തോന്നുമ്പോൾ
അവർ മരിച്ചു കിടക്കുന്ന
അവസ്ഥ ഒന്ന് ചിന്തിക്കുക
എന്നിട്ടുമതി ദേഷ്യം പിടിക്കണോ
എന്ന് തീരുമാനിക്കാൻ.

സത്യങ്ങളും സങ്കൽപ്പങ്ങളും.khaleelshamras

നിലനിൽക്കുന്ന സത്യങ്ങളെ പോലും
സങ്കല്പങ്ങൾ ആയിട്ടാണ്
നാം കാണുന്നത്.
ജീവനോടെ നിലനിൽക്കുന്ന ഒരു മനുഷ്യനെ
ഒരാളും ജീവനോടെ കാണുന്നില്ല
മറിച്ച് ഒരു സങ്കൽപം ആയിട്ടാണ്
കാണുന്നത്.
തൊട്ടടുത്ത് ഇരിക്കുമ്പോൾ
കുറച്ചെങ്കിലും
ജീവനോടെയുള്ള അവസ്ഥ അറിയുമെങ്കിലും
ദൃഷ്ടിയിൽനിന്നു മായുമ്പോൾ
അവരും സങ്കൽപമാകുന്നു.
നിലനിൽക്കുന്ന
സത്യങ്ങളെ സത്യമായി ഉൾക്കൊള്ളാൻ
മനുഷ്യൻ
ശരിക്കും ബുദ്ധിമുട്ടുന്നുണ്ട്.
അതു ഉൾക്കൊള്ളൽ വളരെ നിസ്സാരമാണെങ്കിലും
ശ്രദ്ധയെ പൂർണമായും കേന്ദ്രീകരിക്കാൻ
മനുഷ്യൻ അറിയാതെ പോകുന്നു.
മനുഷ്യ മനസ്സിലെ
ചിന്തകളുടെ വേലിയേറ്റം തന്നെയാണ്
അതിന് മുമ്പിൽ വിലങ്ങായി നിൽക്കുന്നത്.
ഒരു കാര്യത്തിലേക്ക് പൂർണ്ണമായി ശ്രദ്ധചെലുത്താൻ
കഴിഞ്ഞാൽ
ആ കാര്യത്തിൽ സത്യമായി മനസ്സിലാക്കാനും
മനുഷ്യർക്ക് കഴിയും.

Tuesday, September 18, 2018

മനസ്സ് തുറക്കുമ്പോൾ .

എല്ലാവർക്കും മുമ്പിൽ
മനസ്സ് തുറക്കേണ്ട.
ചിലപ്പോൾ
അവരുടെ അഭിപ്രായങ്ങൾ ആവുന്ന
മാലിന്യങ്ങൾ പുരണ്ട്
നിൻറെ മനസ്സ്
മലിനമായേക്കാം.
ആരുടെ മുമ്പിലും
മനസ്സ് തുറക്കുമ്പോൾ
അത്
അവർ എങ്ങിനെ വിലയിരുത്തുമെന്ന്
അറിയണം.
അവരെന്തു പറഞ്ഞാലും
അതിൻറെ പേരിൽ
തൻറെ സ്വസ്ഥത നഷ്ടപ്പെടുത്തില്ല
എന്നും ഉറപ്പുണ്ടാകണം.

മരണ ലേബൽ .

ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ടവർ
മരണപ്പെടുമ്പോൾ
ആ മരണവാർത്ത കേൾക്കുന്നവർ
അവർക്ക് ചാർത്തി
നൽകുന്ന ഒരു ലേബൽ ഉണ്ട്.
ഇന്നാലിന്ന ദുശ്ശീലം കൊണ്ട്
മരിച്ചു എന്ന ലേബൽ.
മരണപ്പെട്ടവരെ ഈ ലേബൽ അസ്വസ്ഥമാക്കില്ലെങ്കിലും .
മരണശേഷം നല്ലതു മാത്രം കേൾക്കാൻ ആഗ്രഹിക്കുന്ന
ജീവിക്കുന്ന മനുഷ്യർ
ഇതിൽ ഇത്തിരി
അസ്വസ്ഥരാവേണ്ടത്.
ദുശീലങ്ങൾ കൊണ്ട്
മരിച്ചു എന്ന വാർത്ത
തന്നെക്കുറിച്ച് കേൾക്കാതിരിക്കാൻ
അവയെ വർജിച്ച് ജീവിക്കേണ്ടതുണ്ട്.

അനുഭവം.my diary.khaleelshamras

നിമിഷം
നിൻറെ ചിന്തകൾ
എന്തെന്നാണോ ചിത്രീകരിക്കുന്നത്
അതാണ് നിൻ്റെ ജീവിതത്തിൻറെ
യാഥാർത്ഥ്യം.
ആ യാഥാർത്ഥ്യമാണ്
നിൻറെ അനുഭവം,

മുൻകാല അനുഭവങ്ങൾ.

മുൻകാല ഓർമ്മകളെ
സമയരേഖയിൽ എവിടെ കൊണ്ട്
നിർത്തിയാലും
ഈയൊരു നിമിഷത്തിലെ
അനുഭവമായി അവയെ ചിത്രീകരിക്കാൻ
നിൻറെ മസ്തിഷ്കത്തിനാവും.
മുൻകാല അനുഭവങ്ങളെ
ഒരു നിമിഷത്തിലെ
അനുഭവമായി
നീ വിശ്വസിച്ചാൽ
അവ  ഇപ്പോഴത്തെ
അനുഭവമായി തന്നെ
ആസ്വദിക്കാൻ കഴിയും.

സ്നേഹവും ഭക്തിയും .my diary.khaleelshamras

സ്നേഹവും
ഭക്തിയും ഒരുപോലെയാണ്.
സ്നേഹം
സ്നേഹിക്കപ്പെട്ട വരോട് മാത്രം കാണിക്കണം.
ഭക്തി ദൈവത്തോടും.
രണ്ടും പുറത്ത് കാണിച്ചാൽ
അത് നല്കുന്ന സമാധാനം
നഷ്ടപ്പെടും.

Monday, September 17, 2018

സ്ഥിരമായ ഒരു ചർച്ചയും
എവിടേയും അരങ്ങേറുന്നില്ല.
പലതും ഏതെങ്കിലുമൊരു നിമിഷത്തിലെ
കേവലം
ശബ്ദകോലാഹലങ്ങൾ ആണ്.
അതും ഏതെങ്കിലുമൊരു മനുഷ്യൻറെ
മനസ്സിലുദിച്ച
ഒരു കോലാഹലം.
വരുന്ന നിമിഷങ്ങളുമായി
അവർക്ക് ഒരു ബന്ധവുമില്ല.
അവയെ നിനക്ക് ജീവനുള്ള
ഈ ഒരു നിമിഷവും ആയി ബന്ധപ്പെടുത്തുമ്പോൾ
അത് നിനക്ക് മുമ്പിൽ പലപ്പോഴും
അസ്വസ്ഥതയായി
നിലനിൽക്കുന്നത് .

സ്നേഹമെന്ന ഊർജ്ജം.my diary.khaleelshamras

സ്നേഹബന്ധങ്ങൾ
സ്നേഹിച്ചവർക്ക്
പരസ്പരം പ്രേരണകൾ
ആകണം.
ജീവിതത്തിൽ വിലപ്പെട്ടത് എന്തെങ്കിലും
നേടിയെടുക്കുമ്പോൾ
അതിനു പിറകിലെ
കാരണമാവണം.
പൂവണിയാത്ത സാങ്കൽപ്പിക
കഥകൾ പറഞ്ഞും
പരസ്പരം
വർണ്ണിച്ചുക്കൊണ്ടിരിക്കുകയും ചെയ്യാതെ
ജീവിതത്തിൽ
ശക്തമായ എന്തെങ്കിലും നേടിയെടുക്കാനുള്ള
ഇതിലും ശക്തമായ പ്രേരണയായി
സ്നേഹത്തെ മാറ്റുക.
കാരണം സ്നേഹത്തോളം വലിയ
ഒരു ഊർജ്ജം
ഇന്ന് ഈ ഭൂമിയിൽ ലഭ്യമല്ല.
പക്ഷേ ഭൂരിഭാഗം മനുഷ്യരും
ഊർജ്ജത്തെ ദുരുപയോഗം ചെയ്യുകയും
പാഴാക്കികളയുകയും ചെയ്യുന്നു.

സ്നേഹ ബന്ധത്തിൻറെ വ്യാഖ്യാനം.khaleelshamras

ഒരു സ്നേഹബന്ധത്തിന്
നീ നൽകുന്ന
വ്യാഖ്യാനം ആയിരിക്കില്ല
മറ്റൊരാൾ നൽകുന്നത്.
ഓരോ വ്യക്തിയുടെയും നിർവചനം
അവനവൻറെ വ്യാഖ്യാനം ആണ് .
ഓരോരുത്തരേയും
അവരുടെതായ നിർവചനങ്ങളിൽ
വിഹരിക്കാൻ അനുവദിക്കുക.
മറ്റുള്ളവരുടെ നിർവചനങ്ങളുടെ പേരിൽ
നിൻറെ സ്വസ്ഥത
നഷ്ടപ്പെടുത്താതെ
കാത്തു സൂക്ഷിക്കുകയും ചെയ്യുക.

ചിന്തകളുടെ റോഡ് ബ്ലോക്കുകൾ.my diary.khaleelshamras

ചില ചിന്തകൾ
മനസ്സിനു മുമ്പിൽ
റോഡ് ബ്ലോക്കുകൾ സൃഷ്ടിക്കും.
വിലപ്പെട്ട
മൂല്യമുള്ള
എന്തിലോക്കോ
യാത്രചെയ്യേണ്ട
ചിന്തകളാണ്
ആ റോഡ് ബ്ലോക്കിൽ
കുടുങ്ങി
വഴിതെറ്റി
അവിടെനിന്നു പോകുന്നത്.
ഞാൻ റോഡ് ബ്ലോക്കിലാണ്
അകപ്പെട്ടിരിക്കുന്നത്
എന്ന ചിന്ത മാത്രം മതി
ആ യാത്രയെ ശരിയായ ദിശയിലേക്ക്
ആനയിക്കാൻ.

ഓർമ്മപ്പെടുത്തൽ : khaleelshamras

യാഥാർത്ഥ്യങ്ങളിൽ
നിന്നും
തെന്നിമാറി
സാങ്കൽപ്പിക
ലോകങ്ങളിലൂടെ
മനസ്സ്
വിരഹിക്കുമ്പോൾ
യാഥാർത്ഥ്യങ്ങളിലേക്ക്
തിരികെ
വരാൻ
ചില
ഓർമപ്പെടുത്തലുകളുമായി
ചിലർ വരും.
ആ ഓർമപ്പെടുത്തലുകളെ
ആദരിക്കുക.
അതിൽ നിന്നും
പാഠം പഠിക്കുക.
പലപ്പോഴും
ലക്ഷ്യബോധം നഷ്ടപ്പെട്ട
അർത്ഥം നഷ്ടപ്പെട്ട
ജീവിതത്തെ
അതിലേക്ക്
തിരികെകൊണ്ടുവരാൻ
വേണ്ടിയാവും
ആ ഓർമപ്പെടുത്തൽ.

ഒരാളെ കുറിച്ച് .my diary.khaleelshamras

ഒരാളെ കുറിച്ച്
മാത്രം
ചിന്തിച്ചു കൊണ്ടിരിക്കുന്ന
അവസ്ഥ
അസ്വസ്ഥതയാണ്.
പക്ഷേ ഒരാളെക്കുറിച്ചുള്ള
ചിന്ത നൽകിയ
പ്രേരണയെ
പല വിഷയങ്ങളിലേക്കും
പരിവർത്തനം ചെയ്യാൻ കഴിഞ്ഞാൽ
ആ വിഷയങ്ങളിലെല്ലാം
വിജയം കൈവരിക്കാൻ
നിനക്ക് കഴിയും.

പ്രശ്നങ്ങൾ . khaleelshamras

പ്രശ്നങ്ങൾ പരിഹരിക്കാൻ
സഹായിക്കണം.
പക്ഷേ ഒരിക്കലും
പ്രശ്നങ്ങളുടെ
വൈകാരിക ഭാണ്ഡവും
നീ ചുമക്കരുത്.
കാരണം മറ്റുള്ളവർ
അത് എത്ര പ്രിയപ്പെട്ടവർ ആണെങ്കിലും
അവരായി സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ
ഉത്തരവാദിത്തം നിനക്കുള്ളതല്ല.
പ്രശ്നപരിഹാര
ബാധ്യത ഉണ്ടെങ്കിൽപോലും
അവയെ സ്വന്തം സമാധാനം നഷ്ടപ്പെടുത്താൻ
കാരണമാക്കരുത്.

Sunday, September 16, 2018

അനുഭവങ്ങൾ ആവുന്ന ഷോപ്പിംഗ്

അനുഭവങ്ങൾ ആവുന്ന
ഷോപ്പിംഗ് മാളിൽ പോയി
ഓർമ്മകളാവുന്ന
വിഭവങ്ങൾ ശേഖരിക്കുന്ന
ഷോപ്പിംഗ് ആണ്
ജീവിതം.
അത് ആന്തരിക
അനുഭവങ്ങൾ ആണെങ്കിലും
ബാഹ്യ അനുഭവങ്ങൾ
ആണെങ്കിലും ശരി.
ഷോപ്പിംഗ് അവസാനിക്കുന്ന ദിവസമാണ്
മരണം.

ട്യൂണിംഗ് .

ഒരോ മനുഷ്യ മനസ്സും
ഒരു ടവറാണ്
പോസിറ്റീവും നെഗറ്റീവുമായ
ഊർജ്ജങ്ങൾ സംപ്രേഷണം
ചെയ്യുന്ന ടവറുകൾ.
വിമർശനങ്ങളും
കുറ്റപ്പെടുത്തലുകളും
വിദ്വേഷവും ഒക്കെയായി
നെഗറ്റീവ് ഊർജ്ജങ്ങൾ
സംപ്രേക്ഷണം ചെയ്യുന്നവരെ
നിൻറെ സ്റ്റേഷനിലേക്ക്
ട്യൂൺ ചെയ്യാതിരിക്കുക.
ആത്മബോധവും
ആത്മവിശ്വാസവും
നിലനിർത്താനാണ്
ട്യൂണിങ് .

സ്നേഹം ക്ഷമയാണ്.khaleelshamras

സ്നേഹം ക്ഷമയാണ്
പ്രിയപ്പെട്ട ഒരാളുടെ
ഏത് കഥകൾ കേട്ടാലും
ചാഞ്ചാടി പോവാത്ത
അത്രയും ശക്തമായ ക്ഷമ.

കണ്ടുകൊണ്ടേയിരിക്കൽ.my diary.khaleelshamras

ഒരാളെ
കണ്ടുകൊണ്ടേയിരിക്കൽ
അങ്ങ് പുറത്തല്ല.
മറിച്ച് നിൻറെ അകത്താണ്.
ആ കാഴ്ചക്ക്
കാണുന്ന വ്യക്തി
തൊട്ടു മുമ്പിൽ ഉണ്ടാവണമെന്നില്ല.
ഒരു ഓർമ്മയായി
അല്ലെങ്കിൽ സ്വപ്നമായി
നിനക്കുള്ളിൽ
ഉണ്ടായാൽ മാത്രം മതി.

വ്യത്യസ്തതകൾ.khaleelshamras

എല്ലാ ദിവസങ്ങളും
വ്യത്യസ്തങ്ങൾ
ആയിരിക്കണം .
ആവർത്തനങ്ങൾ
വിരസതയും
മുഷിപ്പും ഉണ്ടാകും.
പഠിക്കാനുള്ള അവസരങ്ങൾ
ഇല്ലാതെയോക്കും.
വ്യത്യസ്തതകൾ ആണ്
ജീവിതത്തിൻറെ ത്രിൽ .

ശത്രുവായി.

ആർക്കും ഒരാളും ശത്രുവായി
നിലനിൽക്കുന്നില്ല.
ശത്രുത എന്ന
മാനസിക
മനോഭാവത്തിന്
ചില പ്രതീകങ്ങളായി
ചിലരെ ചിത്രീകരിക്കുന്നു
എന്നുമാത്രം.

ഓർമകളുടെ സംവിധായകർ.my diary.khaleelshamras

ഓർമകളുടെ
സംവിധായകരാണ്
അനുഭവങ്ങൾ.
ആസ്വാദനം
സംവിധാനത്തിൽ അല്ല
മറിച്ച് ഓർമ്മകളിലാണ്.
കാരണം അതാണ്
ശരിയായ
പൂർത്തീകരിക്കപ്പെട്ട
ചലച്ചിത്രം .

സ്നേഹബന്ധങ്ങൾ

സ്നേഹബന്ധങ്ങൾ
സമ്മർദ്ദങ്ങൾ സൃഷ്ടിക്കുമ്പോൾ
അവ
അടിമത്വം ആകുന്നു.
ഡോപ്പമിൻ സൃഷ്ടിക്കുന്ന അടിമത്വം.
ഏത് നിമിഷം വേണമെങ്കിലും
വീണുടയാൻ സാധ്യതയുണ്ട്.
അത് നിനക്ക് നിൽക്കുന്നത് അസ്വസ്ഥതയായിരിക്കും.
സ്നേഹബന്ധങ്ങൾ
സമാധാനവും സന്തോഷവും
നൽകുന്നതാവുമ്പോൾ
അത് എന്നും നിലനിൽക്കുന്ന
ഒന്നാവുന്നു.
സെറട്ടോണിൻ സൃഷ്ടിക്കുന്ന
അവസ്ഥ.
അത് സ്വസ്ഥതയാണ് നിനക്ക് സമ്മാനിക്കുന്നത്‌.

നിൻറെ ചിന്തകൾ
നിൻറെ പരസ്യമാണ്
മറ്റുള്ളവരുടെ രഹസ്യവും.
മറ്റുള്ളവർക്ക് രഹസ്യമായ
ഈ പരസ്യത്തിലാണ്
നിൻറെ ജീവിതം .
പക്ഷേ പലപ്പോഴും
ഈ ഒരു പരസ്യമായതിനെ
മറ്റുള്ളവർ കൂടി അറിയുന്ന
ഒരു പരസ്യം ആണ് എന്ന്
നിൻറെ മനസ്സ്  നിന്നെ തെറ്റിദ്ധരിപ്പിക്കുന്നു.
അതിനനുസരിച്ച് നീ
പ്രതികരിക്കുന്നു.
ആ പ്രതികരണമാണ്
നിനക്കുള്ളിലെ രഹസ്യത്തെ
പരസ്യമാക്കുന്നത്.
അങ്ങനെ ഒരു മഹാ വിഡ്ഢിയായി
നീ സ്വയം മാറുന്നു.
ജീവിതം ഒരു വിഡ്ഢിത്തരമായി
പരിണമിക്കുകയും ചെയ്യുന്നു.
ചിന്തകളെ രഹസ്യമാക്കാൻ പഠിക്കുക.
അങ്ങനെ ജീവിതം ആസ്വദിക്കുക.

അവരോടുള്ള ആശയവിനിമയം

നീ അഭിമാനത്തോടെ
അവർക്ക് മുന്നിൽ നിന്നു.
അവർ
ആദരവോടെയും ബഹുമാനത്തോടെയും
നിന്നെ കാണുന്നു എന്ന് നീ ധരിച്ചു.
പക്ഷേ അവർ നിന്നെ കണ്ടത്
ചിലപ്പോൾ ഒരു കോമാളി
ആയിട്ടായിരിക്കും.
മറ്റുള്ളവരുമായി എന്ത്
പങ്കുവെക്കുമ്പോഴും
നിന്നിൽ അവ എന്ത്
മാനസികാവസ്ഥ
സൃഷ്ടിക്കുന്നു എന്നതിനേക്കാൾ
അവരിൽ ഏതുതരം മാനസികാവസ്ഥ
സൃഷ്ടിക്കുന്നു എന്ന് അറിയണം.
അതറിയാതെ മറ്റുള്ളവരുമായി
ആശയവിനിമയം നടത്തരുത്.

നിങ്ങൾക്കിടയിലെ സംസാരം.

നീയും മറ്റൊരാളും തമ്മിലുള്ള
സംസാരത്തെ
നിൻറെ മാത്രം കണ്ണിലൂടെ
കാണാതെ
ആ മറ്റൊരാളുടെ
കണ്ണിലൂടെ കാണുക.
എന്നിട്ട് മൂന്നാമതൊരാളുടെ
കണ്ണിലൂടെ
നിങ്ങൾ ഇരുവരും
തമ്മിലുള്ള സംഭാഷണം
കാണുക.
എന്നിട്ട് ഒരു സമൂഹത്തിൻറെ കണ്ണിലൂടെ
സംഭാഷണം ദർശിക്കുക.
കാണുന്ന ദൃശ്യങ്ങളും
കേട്ട ശബ്ദങ്ങൾ
അനുഭവിക്കുന്ന വികാരങ്ങളും
എല്ലാം വ്യത്യസ്തമായി
അപ്പോൾ അറിയാൻ പറ്റും.

Saturday, September 15, 2018

പാട്ടിൻ്റെ ജീവൻ..

കേൾക്കുന്ന
പാട്ടുകൾക്ക്
ജീവൻ
അനുഭവിക്കുന്ന
നിമിഷങ്ങൾ
ഉണ്ടാവണമെങ്കിൽ
ആരെങ്കിലും
സ്നേഹിക്കാൻ
ഉണ്ടാവണം.

ബന്ധങ്ങൾ രൂപപ്പെടുന്നത്.khaleelshamras

തകരാനായി ഒരു
ബന്ധവും രൂപപ്പെടുന്നില്ല.
ആത്മ ബന്ധങ്ങളിലെ
അകൽച്ചകൾ പോലും
പലപ്പോഴും
ബന്ധം ദൃഢമാക്കാൻ വേണ്ടിയാണ്.
അകന്നിരിക്കുമ്പോൾ
ഉപബോധമനസ്സ്
കൂടുതൽ അടുക്കാനായി
ഓരോരോ
നിർദേശങ്ങളുമായി മുന്നോട്ടു വരും.
അവ പലപ്പോഴും സ്വപ്നങ്ങളായി
പ്രത്യക്ഷപ്പെടും.
ഉപബോധ മനസ്സിൻറെ കടുത്ത തീരുമാനങ്ങൾക്ക് മുന്നിൽ
പിടിച്ചുനിൽക്കാൻ കഴിയാതെ
ബോധമനസ്സ് വഴങ്ങി കൊടുക്കും.

Friday, September 14, 2018

അനന്തമായി
ഉറക്കം നഷ്ടപ്പെടുത്തിയും
അല്ലാതെയും
സംസാരിച്ചുകൊണ്ടിരിക്കലല്ല.
മറിച്ച്
അവർക്ക് സ്വപ്നം കാണാൻ
ചെറിയൊരു
അനുഭവം സമ്മാനിക്കലാണ്
സ്നേഹം .

എന്ത് സംഭവിക്കുന്നു?

ലോകത്ത് എന്ത് സംഭവിക്കുന്നു
എന്നത് അറിയിലല്ല
മറിച്ച് നിനക്കുള്ളിൽ എന്ത് സംഭവിക്കുന്നു
എന്ന് അറിയലാണ് ഏറ്റവും പ്രധാനം.
കാരണം
നിൻറെ ബാഹ്യലോകം
നിൻറെ ആന്തരിക ലോകത്തിനുമുമ്പിൽ
വളരെ ചെറുതാണ്.
ഒരു കാരണവശാലും
നിൻറെ ആന്തരിക ലോകത്തിലെ
സ്വസ്ഥതയെ നഷ്ടപ്പെടുത്താൻ ബാഹ്യസാഹചര്യങ്ങളെ കാരണമാക്കരുത്.

ഏറ്റവും പ്രധാനപ്പെട്ട വ്യക്തി.my diary.kha

ഈ ഭൂമിയിൽ ഏറ്റവും
പ്രധാന വ്യക്തി
ഒരു നാടിൻറെ ഭരണാധികാരിയോ
ഒരു കൂട്ടായ്മയുടെ നായകരോ ഒന്നുമല്ല
മറിച്ച് നീ സ്നേഹിക്കുന്ന
വ്യക്തിയാണ്.

സ്നേഹം.my diary.khaleelshamras

സ്വയം ജീവനോടെ
നിലനിൽക്കുന്നു
എന്നു പോലും ഉറപ്പില്ലാത്ത
ഈ ഭൂമിയിൽ
മറ്റൊരാൾ
കൂടി ജീവനോടെ
നിലനിൽക്കുന്നുവെന്ന്
നിന്നെ ബോധിപ്പിക്കുന്ന
വികാരമാണ് സ്നേഹം.

മരണത്തിലേക്കുള്ള ക്യൂവിൽ.

എല്ലാവരും ക്യൂവിലാണ്
മരണത്തിലേക്കുള്ള ക്യൂവിൽ.
ചിലർ ആ ക്യൂവിൽ
പെട്ടെന്ന് മുന്നോട്ട്
കുതിക്കാനുള്ള
ആവേശത്തിലാണ്.
അശ്രദ്ധ എന്നാണ്
ആ ആവേശത്തിൻ്റെ പേര്.
അനാവശ്യ ഭക്ഷണങ്ങൾ കഴിച്ചും
ധൃതിയിൽ വാഹനമോടിച്ചും
വ്യായാമം ചെയ്യാതെയും
അശ്രദ്ധ എന്ന
ആവേശത്തോടെ
മരണത്തിലേക്കുള്ള ക്യൂവിൽ
മുന്നോട്ടു കുതിക്കുകയാണ്
പലരും.
താൽക്കാലികമായി അനുഭവിക്കുന്ന
സംതൃപ്തിയിൽ
താൻ കുതിക്കുന്നത്
മരണത്തിലേക്ക് ആണെന്ന സത്യം
അവർ മറക്കുന്നു.

Thursday, September 13, 2018

പ്രിയപ്പെട്ടവരെ കാണുന്നത്.my diary.khaleelshamras

നേരിട്ട് കാണുമ്പോഴും
കാണാതെ ഓർക്കുമ്പോഴും
ചിത്രങ്ങൾ തെളിയുന്നത്
നിൻറെ തലച്ചോറിലെ
നാഡീവ്യൂഹത്തിൽ ആണ്.
അപ്പോൾ
പ്രിയപ്പെട്ടവരെ
ഇപ്പോഴും കണ്ടുകൊണ്ടിരിക്കാൻ
വാശി പിടിക്കാതിരിക്കുക.
കാരണം ഒന്ന് ഓർക്കുമ്പോൾ
തെളിയുന്നത്
നേരിട്ട് കാണുമ്പോഴുള്ള അതേ ചിത്രമാണ്.

ഇന്നത്തെ ദിവസം.my diary.khaleelshamras

ഇന്ന് ഒരു നല്ല ദിവസം ആകും.
കാരണം ഇന്നത്തെ ദിവസം
തുടങ്ങിയതുതന്നെ
ശക്തമായ മൂന്നു ചീത്തകൾ
കേട്ടുകൊണ്ടാണ്.
ഒരു നല്ല ഉദ്ദേശത്തിനു വേണ്ടിയാണ്
ചീത്ത കേട്ടത്.
മനുഷിക മൂല്യങ്ങൾക്ക് വേണ്ടിയാണ്
ആ ചീത്ത കേട്ടത്.
മറിച്ചൊരു ചീത്തപറയാൻ
ഞാൻ മുതിർന്നില്ല എന്നത്
എൻറെ വിജയമാണ്.
മൂല്യങ്ങളും വ്യവസ്ഥകളും തമ്മിലുള്ള
ഒരു തർക്കം
എല്ലാ സാമൂഹിക സാഹചര്യത്തിലും ഉണ്ടാകും.
ജോലിയിൽ ആണെങ്കിലും
കുടുംബജീവിതത്തിൽ ആണെങ്കിലും
അത്തരം സാഹചര്യങ്ങളിൽ
വ്യവസ്ഥകളെ മാനിച്ചുകൊണ്ടുതന്നെ
മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണം.
ദേഷ്യം പിടിച്ചവർ
അവരുടെ ചിന്താ വൈകല്യത്തെ
പുറത്ത് പ്രകടിപ്പിക്കുന്നു.
ഒരിക്കലും
അത് നിൻറെ
നല്ല മാനസിക അവസ്ഥകളെ
നശിപ്പിക്കാനുള്ളതല്ല.
മറ്റേതൊരു വ്യക്തിയും
നിനക്കു മുമ്പിൽ അവരുടെ
ചിന്താ വൈകല്യങ്ങൾ പ്രകടിപ്പിക്കുന്നത്
അതുകണ്ട് അനുകരിക്കാൻ അല്ല
മറിച്ച്
ഇതുപോലെ നീയും ആവല്ലേ
ഇന്ന് ബോധിപ്പിക്കാനാണ്.
സ്വന്തം നന്മകളെ ഓർത്ത്
സ്വയം പുകഴ്ത്താനാണ്.
സ്ഥിരമല്ലാത്ത ജീവിതത്തിൽ
വരാനിരിക്കുന്ന കുറച്ചുകൂടി സമയത്തിന്
വിലപ്പെട്ട പാഠങ്ങൾ നൽകാനാണ്.
ദേഷ്യം പിടിപ്പിച്ച
സാഹചര്യത്തിൽ
അത് ലഭിക്കാനുള്ള അർഹത നിനക്ക് ഉണ്ടോ എന്ന്
പരിശോധിക്കണം
തിരുത്തലുകൾക്ക് തയ്യാറാകണം.
നന്മനിറഞ്ഞ മൂല്യങ്ങൾ
കൈവിടാതെ സൂക്ഷിക്കണം.

https://youtu.be/nc-gt1sAM6w

Wednesday, September 12, 2018

പ്രിയപ്പെട്ട ഒരാൾ .

പ്രിയപ്പെട്ട ഒരാൾ
എത്ര ദൂരെയാണെങ്കിലും
ഈ നിമിഷത്തിൽ അവർ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ
അവളുടെ ശബ്ദം ശ്രവിക്കാനും
അവരുടെ ജീവിത
രംഗങ്ങൾ ദർശിക്കാനും
അവരുടെ സ്നേഹം അനുഭവിക്കാനും
നിനക്ക് കഴിയും.
പക്ഷെ
എല്ലാ അലങ്കോലകളിൽ നിന്നും
ശബ്ദകോലാഹലങ്ങളിൽ നിന്നും
മനസ്സിനെ വിമുക്തമാക്കി
പരിപൂർണ്ണ ശ്രദ്ധ
അവരിലേക്ക് കേന്ദ്രീകരിക്കണമെന്നുമാത്രം.

ദൈവമെന്ന അനുഭവം.my diary.khaleelshamras

അനുഭവിക്കാൻ ഉള്ളതിനെ
കാണാൻ ശ്രമിക്കരുത്.
ദൈവം ഒരു അനുഭവമാണ്.
സ്നേഹവും കരുണയുമാണ്
അറിവാണ്
സമാധാനമാണ്.
ജീവിക്കുന്ന ഓരോ നിമിഷത്തിലും
ഇത് അനുഭവിക്കുമ്പോൾ
ദൈവം നിനക്കു മുമ്പിലെ യാഥാർത്ഥ്യമാകുന്നു.

ആഘോഷത്തിൻ്റെ പൊലിമ

സ്നേഹം ഒരു ആഘോഷമാണ്.
പക്ഷേ ഉറക്കം
ഇതൊരു ആഘോഷത്തിൻ്റേയും അടിത്തറയാണ്.
ഒരു സ്നേഹബന്ധത്തെയും പേരിൽ
ഉറക്കം നഷ്ടപ്പെടുത്തരുത്.
അത് ആഘോഷത്തിനിടെ പൊലിമ നഷ്ടപ്പെടുത്തും.

Tuesday, September 11, 2018

ഒറ്റക്ക്.khaleelshamras

ആരും
ആരുടേതുമല്ല.
അത് രക്തബന്ധമാണെങ്കിലും സാമൂഹികമായി രൂപപ്പെട്ട ബന്ധമാണെങ്കിലും .
ഒറ്റയ്ക്ക് പിറന്നവൻ
ഒറ്റയ്ക്ക് ജീവിച്ച്
ഒറ്റക്ക് മരിക്കേണ്ടി വരും.
ഒറ്റയായ
ജീവിതത്തിൽ
തൻറെ സ്വാതന്ത്ര്യത്തിനുമുന്നിൽ
വിലങ്ങായി
ആരും
നിൽക്കുന്നില്ല.
ഒരാൾക്ക് മറ്റൊരാളെ
പിടിപ്പിക്കാനും കഴിയില്ല.
അങ്ങനെയൊക്കെ തോന്നുന്നുവെങ്കിൽ
സ്വയം സൃഷ്ടിയാണ്.
ഒന്നും മറ്റൊരാൾക്കും
നിന്നിൽ ഒന്നും സൃഷ്ടിക്കാൻ കഴിയില്ല.
സ്വയം സൃഷ്ടിക്കാനേ കഴിയൂ.

ജിവിതത്തിൻ്റെ അർത്ഥം.khaleelshamras

നിന്നെ പ്രതീക്ഷിച്ചിരിക്കുന്ന
ഒറ്റയാൾ മതി
നിൻ്റെ
ജീവിതത്തിന്
അർത്ഥവും
സംതൃപ്തിയും
നൽകാൻ.
തല്ലാതെ
ഒരായിരങ്ങൾ
വേണ്ട.

സ്വസ്ഥതയോടെ ജീവിക്കാൻ

അസ്വസ്ഥമായ നിൻറെ ജീവിതത്തിൻറെ കണ്ണിലൂടെ
നിൻറെ മരണത്തെ കാണുക
അസ്വസ്ഥമായ ഒരു മരണത്തെ
അവിടെ കാണാം.
ഇനി നിൻറെ മരണത്തിൻറെ കണ്ണിലൂടെ
ജീവിതത്തെ കാണുക.
മരണമെന്ന സ്വസ്ഥതയിൽ നിന്നും
കാണുന്നത് ജീവിതമെന്ന അസ്വസ്ഥതയായിരിക്കും.
എന്നിട്ട് മരണംവരെ
സ്വസ്ഥതയുടെ ജീവിക്കാൻ തീരുമാനിക്കുക.

Monday, September 10, 2018

പ്രണയത്തിൻറെ ന്യൂറോളജി

https://youtu.be/obnYPWZYM4E

പ്രിയപ്പെട്ട ഒരാൾ.my diary.khaleelshamras

പ്രിയപ്പെട്ട ഒരാളെ
പുറത്ത് അന്വേഷിക്കേണ്ട.
നിൻറെ ജീവനിൽ അന്വേഷിക്കുക
കാരണം അവർ നിന്നെ ജീവൻറെ തന്നെ ഭാഗമാണ്.

സൗഹൃദം.my diary.khaleelshamras

ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ
അത് സൗഹൃദമാണ്.
നേഹത്തിൻറെ പൂക്കളാൽ
അലങ്കരിക്കപ്പെട്ട
പൂന്തോപ്പാണ് അത്‌.
ഒരിക്കലും വിമർശനങ്ങൾ
കൊണ്ടോ
കുറ്റപ്പെടുത്തലുകൾ കൊണ്ടോ
അനാവശ്യവും അപ്രസക്തവും
ആയ ചർച്ചകൾകൊണ്ടോ
അതിൻറെ ഭംഗി നഷ്ടപ്പെടുത്തരുത്.
സൗഹൃദം
തികച്ചും പോസിറ്റീവായ
വികാരവിചാരങ്ങൾ ഉണർത്താൻ വേണ്ടി മാത്രമാവണം.
പിന്നെ ചില തിരുത്തലുകൾക്ക്
പ്രേരണയാവാനും .

നിന്നെക്കുറിച്ച്.my diary.khaleelshamras

നിന്നെക്കുറിച്ച് ആരും
ചിന്തിക്കുന്നില്ല.
അവരൊക്കെ
നിന്നെ കുറിച്ച് ചിന്തിക്കുന്നു
എന്നത് നിൻറെ മനസ്സിൻറെ
സ്വയം തെറ്റിദ്ധരിപ്പിക്കലാണ്.
പക്ഷേ നിന്നെ കുറിച്ച് ചിന്തിക്കുന്ന
ഒരാളെ ഭൂമിയുണ്ടെങ്കിൽ
അത് നിന്നെ ജീവനോളം സ്നേഹിക്കുന്ന
ഒരാളായിരിക്കും.
അങ്ങനെയുള്ള ഒരാൾക്ക്
നിന്നെക്കുറിച്ച്
ഓർക്കാതിരിക്കാൻ കഴിയില്ല.
കാരണം നീ അവരുടെ ജീവൻറെ ഭാഗമാണ് .
അത്തരമൊരു ബന്ധത്തെ
ഒരിക്കലും
മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് കരുതി
ത്യജിക്കാതിരിക്കുക.

Saturday, September 8, 2018

സ്നേഹത്തിൻറെ വിളി .my diary.khaleelshamras

എന്നിൽ
സ്നേഹമില്ല
എന്ന
വിളിച്ചു പറയലാണ്
വിദ്വേഷവും
വിമർശനവും
അനീതിയും എല്ലാം .
ഒരിത്തിരി സ്നേഹം
എനിക്ക് താ
എന്ന ഒരു മുറവിളി കൂടി
അതിലുണ്ട്.
സ്നേഹസമ്പന്നമായ
മനസ്സുള്ളവർ
ആ വിളി ശ്രവിക്കണം.
എന്നിട്ട് സ്നേഹ ദാരിദ്ര്യം ഉള്ളവരെ
സ്നേഹസമ്പന്നൻ ആക്കണം.

പ്രസംഗം.my diary.khaleelshanras

പ്രിയപ്പെട്ട ഒരാളോട്
എത്രനേരം വേണമെങ്കിലും
വിഷയ ദാരിദ്ര്യം ഇല്ലാതെ
സംസാരിക്കാമെങ്കിൽ
മറ്റേതൊരാളോടും
അല്ലെങ്കിൽ സമൂഹത്തോടും
എത്രവേണമെങ്കിലും
സുദീർഘമായും
മുഷിപ്പിക്കാതേയും
സംസാരിക്കാൻ കഴിയും.
പക്ഷേ അവരേയും
പ്രിയപ്പെട്ടവരായി
കാണണം എന്ന് മാത്രം.
ഓരോ വാക്കുകൾക്കും
പിറകിൽ
കറകളഞ്ഞ സ്നേഹത്തിൻറെ
ഊർജ്ജം ഉണ്ടാവണം.
ശ്രോതാവിനെ ഹൃദയത്തിലേക്ക്
ഇറങ്ങിച്ചെന്ന്
അരുടെ
സ്നേഹത്തെയും അറിവിനെയും
വിളിച്ചുണർത്തിയ പ്രേരണയായി
ആ വാക്കുകൾ മാറണം.

മനുഷ്യ ബോധം.my diary.khaleelshamras

പ്രപഞ്ചം
അത്ര വിശാലമൊന്നുമല്ല.
മനുഷ്യ ബോധത്തിൻ്റെ
ചെറിയൊരു
ചിന്തയുടെ
ഒരംശത്തിൻ്റെ
വലിപ്പമേ
അതിനുള്ളു.
അത്രയും
ശക്തമായ
ബോധത്തേയും
അതിൻ്റെ
ചിന്താശേഷിയേയുമാണ്
താൻ തൻ്റെ
ജീവൻ്റെ
ഭാഗമായി കൊണ്ടു നടക്കുന്നത്
എന്ന സത്യം പലപ്പോഴും
നാം ഓർക്കാറില്ല.
ഓർത്തിരുന്നുവെങ്കിൽ
അവയെ നാം പാഴാക്കി കളയില്ലായിരുന്നു.

പരിഹാസം.my diary.khaleelshamras

പരിഹസിക്കാം
പരിഹസിക്കപ്പെട്ടവർ
പലപ്പോഴും
അത്
പരിഹസിക്കുകയായിരുന്നു
എന്നുപോലും
അറിയില്ല.
പക്ഷെ
അതേ പരിഹാസം
അവരുടെ
പ്രിയപ്പെട്ട ഒരാൾക്കു
മുന്നിലാണെങ്കിൽ
സൂക്ഷിക്കുക.
തീർച്ചയായും
അത്
അവരെ വേദനിപ്പിച്ചിരിക്കും.

നോവൽ.my diary.khaleelshamras

സ്വന്തം ജീവനോട്
തൊട്ടുകളിച്ചാൽ
പലർക്കും
നോവില്ല.
പക്ഷെ
അവർ ജീവനോളം
സ്നേഹിക്കുന്ന
ഒരാളോട്
തൊട്ടു കളിച്ചാൽ
അവർക്ക്
നോവും.
അതാണ് സ്നേഹത്തിൻ്റെ
ശകതി.

അവൻ പോയി.khaleelshamras

അവൻ പോയി
സ്വപ്നങ്ങൾ ബാക്കിയാക്കി.
പക്ഷേ
ഒന്ന് ഉറപ്പുണ്ട്
ഈ യാത്ര
അനശ്വരമായ
ഒരു സ്വർഗ്ഗത്തിലേക്കുള്ള യാത്രയാണെന്ന്.
കണ്ടുനിന്ന ഞങ്ങൾക്കെല്ലാം ദുഃഖമുണ്ട് .
പക്ഷെ അവൻ മാത്രം സന്തോഷിക്കുന്നു
കാരണം
ഒരു പരീക്ഷണത്തിനു വിധേയമാവാതെ
സ്വർഗ്ഗത്തിലേക്ക്
നേരിട്ട് ഒരു യാത്രക്ക്
ഭുമിയിൽ
അവസരം ഒരുക്കപ്പെട്ടതിന്.
ഒരുപക്ഷേ ഞങ്ങളുടെ കണ്ണുനീർ കണ്ടു
മാലാഖാ കൂട്ടങ്ങൾക്ക്
ഇടയിൽ അവൻ ചിരിക്കുന്നുണ്ടാവും.
ജീവിക്കാൻ കൊതി മൂത്ത് നിൽക്കുന്നവരോട്
അവൻ പറയുന്നുണ്ടാവും
സൂക്ഷ്മതയാണ്
ഭൂമിയിൽ ദീർഘായുസ്സിന്
ചെറിയൊരു പരിഹാരമെന്ന്.

മരണഭയം.my diary.khaleelshamras

ജീവിക്കുന്ന ഓരോ മനുഷ്യനും
മുന്നിൽ നിലനിൽക്കുന്ന
ഏറ്റവും വലിയ സത്യമാണ്
മരണം.
ഒരു പച്ചയായ യാഥാർത്ഥ്യം.
വേണമെങ്കിൽ
മനുഷ്യൻ അനുഭവിക്കാൻ
പോകുന്ന
ഏറ്റവും വലിയ സ്വസ്ഥത
എന്നുവേണമെങ്കിൽ
അതിനെ വിശേഷിപ്പിക്കാം.
ഒരു യാഥാർത്ഥ്യം ആണെന്ന് അറിഞ്ഞിട്ടും
മനുഷ്യൻ മരണഭയത്താൽ
തനിക്ക് ലഭിച്ച ഈ ജീവിതം
ജീവിക്കാൻ മറന്നു പോകുന്നു.

Friday, September 7, 2018

ഒരു ബിന്ദുവിൽ.my diary.khaleelshamras

അങ്ങ് ഏഴാനാകാശത്തുനിന്നും
നിൻറെ വീട്ടിലേക്ക് നോക്കുക .
ഭൂമിയെന്ന വീട്ടിലേക്ക്.
അവിടെനിന്നും നിൻറെ
പ്രിയപ്പെട്ടവരെ കാണുക.
ശുന്യതയേക്കാൾ
ചെറിയ ഒരു ബിന്ദുവിൽ
നീയും നിൻറെ പ്രിയപ്പെട്ടവരും
ഒന്നായി അലിഞ്
നിൽക്കുന്നത്
കാണാം.
ഒരിക്കലും അടർത്തിമാറ്റാൻ
കഴിയാത്ത അത്രയും
ചെറിയ
ഒരു ബിന്ദുവിൽ.

ജീവനുമായി വിരഹിക്കുന്നവർ.my diary.khaleelshamras

ഭൂമിയിൽ
ഇപ്പോൾ ജീവിക്കുന്ന
ഒരാളെയും
അങ്ങ് ദൂരെയുള്ളവർ
എന്ന് വിശേഷിപ്പിക്കാതിരിക്കുക.
കാരണം
നിൻറെ കൂടെ ഉള്ളപ്പോൾ
ഏതൊരു ജീവനുമായി
അവർ നിനക്കു മുമ്പിൽ നിന്നിരുന്നുവോ
അതേ ജീവനുമായി
മറ്റൊരിടത്തിൽ
വിരഹിക്കുന്നവരാണ്.

അനുമാനങ്ങൾ.khaleelshamras

നീ എടുക്കുന്ന അനുമാനങ്ങളാണ്
നിന്നിൽ മാനസികസംഘർഷങ്ങൾ ഉണ്ടാക്കുന്നത്.
അല്ലാതെ
അനുമാനങ്ങളിലെത്താൻ
കാരണമായ സംഭവങ്ങളല്ല.
പലപ്പോഴും അനുമാനങ്ങളും
സംഭവങ്ങളും തമ്മിൽ ഒരു പൊരുത്തവും ഉണ്ടാവില്ല
എന്നതാണ് സത്യം.
സംഭവങ്ങൾ മറ്റാരുടെയോ
സൃഷ്ടിയും
മറ്റാരോടെങ്കിലും ബന്ധപ്പെട്ടതും ആയിരിക്കും.
പക്ഷേ അനുമാനങ്ങൾ
അപ്പോഴും സ്വന്തത്തോട് ബന്ധപ്പെടുത്തിയവയായിരിക്കും.
അതാണ്
ഒരു ചതിയായി
നിന്നെ സ്വയം നശിപ്പിക്കുന്നത്.

ഈ ഒരു നിമിഷം.

ഈ ഒരു നിമിഷം നീ ജീവനോടെ ഉള്ള നിമിഷം സന്തോഷിക്കാനും സ്നേഹം കൈമാറിനും അറിവ് നേടാനും മാത്രമുള്ളതാണ്. അതിനു വിരുദ്ധമായ ഒരു ജീവിതമാണ് നീ ...