Thursday, December 7, 2017

നമസ്കാരം.my diary.khaleelshamras.friday

ഈ കൊച്ചു ഭൂമിയിൽ
ദൈവമാണ് വലിയവൻ
അരാധനക്കർഹനായി
ദൈവമല്ലാതെ മറ്റാരുമില്ല.
സ്തുതിയൊക്കെയും
ആ ദൈവത്തിനാവുന്നു.
പ്രാർത്ഥനയിലേക്കും
അനുഗ്രഹത്തിലേക്കും
കടന്നുവരാനുള്ള
വിളി
ഭൂമിയുടെ ആകാശത്തിൽ
മുഴുകുന്നു.
നീ അംഗശുദ്ധീകരണം വരുത്തി
ഈ കൊച്ചു ഭൂമിയെ
നമസ്കാര പായയാക്കി
പ്രാർത്ഥനക്കൊരുങ്ങുന്നു.
കാരുണ്യവാനും
കരുണാനിധിയുമായ
ദൈവത്തിലുള്ള
സമർപ്പണമായി
ചെറിയ പ്രപഞ്ചത്തിന്റേയും
സസൂക്ഷ്മമായ
അറിവുകളിലൂടെയും
യാത്രയാവുന്നു.
കരുണയും
സ്നേഹവും
ധൈര്യവും
നിർഭയത്വവും
അറിവും സ്വന്തമാക്കാനുള്ള
ഒരു യാത്രയായി
നിന്റെ നമസ്കാരവും
അതുകഴിഞുള്ള
പ്രാർത്ഥനയും
ധ്യാനവും ശ്രദ്ധയും മാറുന്നു.
മറ്റുള്ളവരോടു ചെയ്യേണ്ട
കരുണയെ കുറിച്ചും
നേടിയെടുക്കേണ്ട
അറിവിനെ കുറിച്ചും
കൈമാറേണ്ട സമാധാനത്തെ
കുറിച്ചും
അറിവുകൾ ശ്രവിക്കുന്നു.
അങ്ങിനെ സമാധാനമുള്ള
മനസ്സുമായി
കരുണ ചെയ്യാനുള്ള
പ്രേരണയുമായി
ലോകത്തിന് മുഴുവൻ
സമാധാനാശംസ കൈമാറി
ഈ ഭൂമിയിലൂടെ
വീണ്ടും സഞ്ചരിക്കുന്നു.
പക്ഷെ
നീ നേടിയെടുത്തതിന്
വിരുദ്ധമായത്
അവിടെ ശ്രവിക്കുന്നു.
അവരുടെ വാക്കുകൾ
മാറ്റാനല്ല
സ്നേഹത്തിന്റെ
ഊർജ്ജം ശേഖരിച്ചത്.
മറിച്ച് എന്ത്
ശ്രവിച്ചാലും
കണ്ടാലും
സമാധാനവും സ്നേഹവും
കൈവിടാതെ ജീവിക്കാനാണ്.


വ്യത്യസ്ഥ വിശ്വാസങ്ങൾ. My diary.khaleelshamras

ഓരോ മനുഷ്യന്റേയും ജീവനും ശ്വസനവും വ്യത്യസ്ഥമാണെങ്കിൽ അവന്റെ വിശ്വാസങ്ങളും ആദർശവും വ്യത്യസ്ഥം തന്നെയായിരിക്കും. അങ്ങിനെയാവാനേ കഴിയ...