അർദ്ധ നഗ്നനായ ഡോക്ടർ.my diary.khaleelshamras






ഞാൻ കുളികഴിഞ്ഞ്
വസ്ത്രം ധരിക്കുകയായിരുന്നു.
ഞാൻ ഡ്യൂട്ടിയിലായിരുന്നു.
വസ്ത്രം ധരിക്കുന്നതിനിടെ
കോൾ വന്നു.
സാർ ..
പേഷ്യന്റുണ്ട്.
വസ്ത്ര ധാരണയുടെ
സ്പീഡ് കൂട്ടി.
തലയിലെ വെള്ളമിനിയും
ഉണങ്ങിയിട്ടില്ല.
മുടി ചീകിയിട്ടുമില്ല.
എന്നാലും ഓടി
വന്ന രോഗിയുടെ
മാനസികാവസ്ഥയെ
മാനിച്ചു കൊണ്ട്.
ധൃതിയിൽ ഓടി
താഴെയെത്തി.
അവിടെ ചെന്നപ്പോൾ
സിസ്റ്റർ പറഞു.
അയാൾ ചൂടായി പോയി
ഡോക്ടർ വൈകിയതിന്.
ഒന്നു കാത്തിരിക്കാതെ.
ഒരു പക്ഷെ
കുളിച്ച് വസ്ത്രം മാറ്റാതെ
നഗ്നനായി
ഞാൻ ചെന്നിരിന്നുവെങ്കിൽ
അദ്ദേഹത്തിൽ
ദേഷ്യം
പിറക്കില്ലായിരുന്നു ലേ.
ഒരു പക്ഷെ
ഒരു ജീവൻ രക്ഷപ്പെടുത്താനുള്ള
ധൃതിയിൽ
ഒരു ഡോക്ടർക്ക്
അങ്ങിനെയൊക്കെ
പോവേണ്ടി വന്നേക്കാം.
പക്ഷെ
അപകടാവസ്ഥകൾ
ഇല്ലാത്ത വേളകളിലും
അങ്ങിനെ ചെയ്താൽ
എന്താവും അവസ്ഥ.
ശിഷ്യപ്പെട്ട് ഓടിപ്പോയ
ആ മനുഷ്യനെ കുറ്റപ്പെടുത്താൻ
ഞാൻ അർഹനല്ല.
കാരണം
ആ രോഗാവസ്ഥയിൽ
അദ്ദേഹത്തിന്റെ മാനസികാവസ്ഥ
ഊഹിക്കാവുന്നതേയുള്ളു.
കുളികഴിഞ്ഞ്
വസ്ത്രം ധരിക്കുന്ന
ചിത്രമൊന്നും
ആ മനസ്സിൽ
അപ്പോൾ തെളിയില്ല.


Popular Posts