നീയെന്നാൽ സമാധാനമാണ്.my diary.khaleelshamras

നീയെന്നാൽ
സമാധാനമാണ്.
സന്തോഷവും
സംതൃപ്തിയും
ക്ഷമയും
അറിവുമെല്ലാം
ഉൾപ്പെടുന്ന സമാധാനം.
സമാധാനത്തിന്
വിരുദ്ധമായതെന്തിങ്കിലും
നിന്നിൽ കാണുന്നുവെങ്കിൽ
നീയെന്ന
സമാധാനത്തിനു മീതെ
നിക്ഷേപിച്ച
മാലിന്യങ്ങൾ മാത്രമാണ്.
അവയെ
ഒന്ന് വൃത്തിയാക്കിയാൽ
പ്രത്യക്ഷപ്പെടുന്നതേയുള്ളു
നിന്റെ
യഥാർത്ഥ സമാധാന രൂപം.


Popular Posts