പുഞ്ചിരി.my diary.khaleelshamras

മറ്റൊരാൾക്ക്
സമ്മാനിക്കാൻ കഴിയുന്ന
ഏറ്റവും വിലപ്പെട്ട
സമ്മാനമാണ്
പുഞ്ചിരി.
പുഞ്ചിരി
തലക്കുള്ളിലെ സ്നേഹത്തെ
മറ്റൊരാളിലേക്ക് പറിച്ചു നടലാണ്.
ഒരാളുടെ ജീവന്റെ
അർത്ഥമാണ് സ്നേഹം.
ശാരീരികവും മാനസികവുമായ
ആരോഗ്യം നിലനിർത്താനുള്ള
പ്രതിരോധ മരുന്നാണ്
സ്നേഹം.
ആ സ്നേഹം
പരസ്പരം കൈമാറാനുള്ള
ഫലപ്രദമായ മാധ്യമമാണ്
പുഞ്ചിരി.
അതൊരു ദാനവും
കാരുണ്യവുമാണ്.
അത് ഭക്തിയുടെ പ്രതിഫലനമാണ്.
ഓരോ നിമിഷവും
ജീവിതത്തിലേക്ക് കടന്നു വരുന്ന
അതിഥികളെ
പുഞ്ചിരി കൊണ്ട് നീ സ്വീകരിക്കുക.
സ്നേഹം കൊണ്ട്
വിരുന്നൂട്ടുക.


Popular Posts