സൂര്യനേക്കാൾ വലിയ നീ.my diary.khaleelshamras

സൂര്യൻ ഒരിക്കലും
മറ്റു നക്ഷത്രങ്ങളുടെ പ്രശ്നങ്ങൾ
സ്വയം ഏറ്റെടുക്കാറില്ല.
ഭൂമിയുടേതും.
അവയുടെ ആത്മാവിൽ ഇടപെടാറുമില്ല.
പക്ഷെ
ഒരു ഉപാധികളും
ഇല്ലാതെ
പ്രകാശം പകർന്നു
കൊണ്ടേയിരിക്കുന്നു.
സ്വന്തം വ്യക്തിത്വം
നഷ്ടപ്പെടുത്താതെ.
സൂര്യനേക്കാൾ എത്രയോ മടങ്ങ്
സാധ്യതകളും
ബോധവുമുള്ള
നീയെന്ന മനുഷ്യനോ?
പലപ്പോഴും തന്റെ വ്യക്തിത്വം
പലതിനേയും
കാരണമാക്കി അടിയറവു വെക്കുന്നു.
ബോധത്തെ
അനാവശ്യമായതിലേക്ക്
കേന്ദ്രീകരിച്ച്
ആത്മശാന്തി നഷ്ടപ്പെടുത്തുന്നു.


Popular Posts