സമൂഹത്തിലെ ചിത്രം.my diary.khaleelshamras

തന്റെ മനസ്സിന്റെ നേർകാഴ്ച്ച
കാണാനല്ല സമൂഹം.
വിവിധ മനുഷ്യരുടെ
വ്യത്യസ്ഥ പ്രകടനങ്ങൾ
കാണാനാണ് സമൂഹം.
നിന്റെ പ്രതിബിംബം
സമൂഹത്തിലും ദർശിക്കണമെന്നത്
അഹങ്കാരമാണ്.
ഓരോ മനുഷ്യന്റെയും
ശരീരവും
മനസ്സും വ്യത്യസ്തമാണ്
എന്നതുപോലെ
അവർക്കുള്ളിലെ
കാഴ്ച്ചപ്പാടുകളും
വ്യത്യസ്തമായിരിക്കും.
അതിനനുസരിച്ചുള്ള
അവരുടെ ചിത്രമായിരിക്കും
അവർ സമൂഹത്തിൽ
വരക്കുന്നത്.
അവർ അവരുടെ
ചിത്രം വരക്കട്ടെ.
നീ നിന്റേതും വരക്കുക.


Popular Posts