നീയെന്ന ഭാഗ്യവാൻ.my diary.khaleelshamras

ഭൂമിയിൽ
ജീവിക്കാൻ അവസരം
ലഭിക്കാതെപോയ
അനന്തമായ
മനുഷ്യ ബീജങ്ങളിലേക്കും
കുറച്ച് നാൾ
ജീവിച്ചു മരിച്ചുപോയ
മനുഷ്യരിലേക്കും
നോക്കുക.
എന്നിട്ട് നിന്നിലേക്കും
നിന്റെ ജീവനിലേക്കും
ജീവിതത്തിലേക്കും
സമയത്തിലേക്കും
നോക്കുക
ശ്രദ്ധിക്കുക.
അപ്പോൾ മനസ്സിലാവും
ഈ ലോകത്തിലെ
ഏറ്റവും ഭാഗ്യവാനും
സമ്പന്നനുമാണ്
നീയെന്ന സത്യം.
ആ ഭാഗ്യത്തെ
ഒരനുഭൂതിയായി
നിന്നിലേക്ക്
വ്യാപിപ്പിക്കുക.
സന്തോഷമായി
അറിവായി
സമാധാനമായി
ആ ഭാഗ്യം
ആസ്വദിക്കുക,
മറ്റുള്ളവർക്ക്
പങ്ക് വെക്കുക.


Popular Posts