അറിവെന്ന ആഘോഷം.my diary.khaleelshamras

ജനന നിമിഷം തൊട്ട്
അറിവിന്റെ
ശേഖരണമാണ്
മനുഷ്യൻ
ചെയ്തുകൊണ്ടിരിക്കുന്നത്.
തനിക്ക് ലഭിക്കുന്ന
അറിവിനെ
ഒരാഘോഷമാക്കുന്ന
കുട്ടികൾ
പിന്നീട് മുതിരുമ്പോൾ
അതിനെ ദുരുപയോഗം
ചെയ്യാൻ പഠിക്കുന്നു.
അറിവിനെ
വളച്ചൊടിക്കുകയും
അവയെ
വൈകാരികമായി
ദുരുപയോഗം ചെയ്യുകയും
ചെയ്യുന്നു.
പക്ഷെ അറിവിനെ
ആഘോഷവും ചിന്തകളുടെ
വസന്തമാക്കാനുമുള്ള
എല്ലാ സാധ്യതകളും
മനുഷ്യന് മുന്നിൽ
മരണം വരെ നിലനിൽക്കുന്നു
എന്ന സത്യം
മറക്കാതിരിക്കുക.


Popular Posts