മൂന്ന് ഭരണങ്ങൾ.my diary.khaleelshamras

മുന്ന് ഭരണ സംവിധാനങ്ങളാണ്
നിലനിൽക്കുന്നത്.
ഒന്ന് സ്വന്തം
ചിന്തകളുടേയും
വികാരങ്ങളുടേയും
ലോകങ്ങളെ നിയന്ത്രിക്കുന്ന
സ്വയം ഭരണം.
രണ്ടാമത്തേത്
തനിക്ക് അടർത്തിമാറ്റാൻ
കഴിയാത്ത
തന്റെ ഭരണം
അത്യാവശ്യമായ
കുടുംബ ബന്ധവും
അതുപോലെ
തന്റെ തൊഴിൽ ബന്ധവും.
മുനാമത്തേത്
ഒരു പാട് മനുഷ്യരടങ്ങിയ
സാമൂഹിക ഭരണം.
ഇതിൽ ഏറ്റവും
ബുദ്ധിമുട്ടുള്ള ഭരണം
ആദ്യത്തേതും.
ഏറ്റവും എളുപ്പമുള്ളത്
സാമുഹിക ഭരണവുമാണ്.
ആദ്യത്തേതിന്റെ
തൊട്ടടുത്ത്
തന്നെ ബുദ്ധിമുട്ടുള്ളതായി
നിൽക്കുന്ന ഒന്നാണ്
കുടുംബ ഭരണം.
അതുകൊണ്ട്
നല്ല ഭരണം കാഴ്ചവെക്കാൻ
ഏറ്റവും
ബുദ്ധിമുട്ടുള്ള
മേഖലകളിൽ നിന്നും
പരിവർത്തനങ്ങൾ
തുടങ്ങുക.


Popular Posts