അണികൾ.my diary.khaleelshamras

ഓരോ വിശ്വാസത്തിനും
രണ്ട്തരം
അണികൾ ഉണ്ട്.
ഒന്ന് അതിനെ
പിൻപറ്റുന്നവർ
രണ്ടാമത്തേത്
അതിനെ വിമർശിക്കുന്നവർ.
രണ്ട് കൂട്ടരും
ചിന്തിക്കുന്നത്
ഒന്നിനെ കുറിച്ചാണ്.
പക്ഷെ ഒന്ന്
പോസിറ്റീവായും
രണ്ടാമത്തേത്
നെഗറ്റീവായും.
മനസ്സിനുള്ളിലെ
ഒരുപാട്
സ്വസ്ഥതകളുടേയും
അസ്വസ്ഥകളുടേയും
ഫലമാണ്
ഒരു വിശ്വാസത്തെ കുറിച്ചുള്ള
ന്യായീകരണവും
വിമർശനവും.
നീ എതെങ്കിലും
ഒന്നിന്റെ നിത്യവിമർശകനാണെങ്കിൽ
നിനക്കുള്ളിലെ
ആന്തരിക സംസാരത്തിന്റെ
അനന്തരഫലമാണ് അത്.
സത്യവുമായി ബന്ധമുണ്ടാവില്ല
എന്നു മാത്രമല്ല.
അവ നിനക്കുള്ളിലെ
സ്വയം പൊട്ടിത്തെറിച്ച
ബോംബായി
നിനക്കുള്ളിലെ
സമാധാനത്തേയും സ്വസ്ഥതയേയും
നശിപ്പിച്ചുമിരിക്കും.


Popular Posts